follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

ബഹറിനില്‍ ബീച്ചിൽ അവധി ആഘോഷത്തിനിടെ 31 കാരനായ മലയാളി യുവാവ് കടലിൽ മുങ്ങി മരിച്ചു

ഗള്‍ഫ് ഡസ്ക് » Posted : 02/10/2017



മനാമ : കൂട്ടുകാർക്കൊപ്പം അവധി ആഘോഷത്തിനിടെ 31 കാരനായ പ്രവാസി മലയാളി യുവാവ് ബഹറിന്‍ കടലിൽ മുങ്ങി മരിച്ചു. തൃശൂർ സ്വദേശി അഖിൽ വിശാൽ ചാലിപ്പാട്ട് (31 )ആണ് മരിച്ചത്. ഇന്നലെ രാത്രി കൂട്ടുകാർക്കൊപ്പം ഷെല്ലാക്ക് ബീച്ചിൽ അവധി ആഘോഷിക്കാൻ പോയതായിരുന്നു.

പ്രമുഖ കമ്പനിയായ യൂണിറ്റാഗിന്റെ ക്ളീനിംഗ് വിഭാഗത്തിന്‍റെ ചുമതലയില്‍ ഡിഫന്‍സ് ആശുപത്രിയായ ബി.ഡി.എഫ് ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനാണ്. മൃതദേഹം സൽമാനിയ മെഡിക്കല്‍ സെന്‍റര്‍ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് . മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട് .





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+