ലോക കേരള സഭ ഗ്രാൻമ സെക്രട്ടറി പ്രതിനിധി

ജോസ് എം ജോര്‍ജ്ജ്
Friday, December 22, 2017

ലോക കേരള സഭയിൽ ഓസ്‌ട്രേലിയായെപ്രതിനിധീകരിച്ചു ഓസ്‌ട്രേലിയയിൽ നിന്നും പുരോഗമന മതേതര സംഘടനയായ ഗ്രാൻഡ്‌ ഓസ്‌ട്രേലിയൻ നാഷണൽ മലയാളി അസോസിയേഷൻ സെക്രട്ടറി വി .എസ് അമേഷ്‌കുമാറിനെ തെരെഞ്ഞെടുത്തു.

2018 ജനുവരി 12 നും 13 നുമാണ് സഭ സമ്മേളിക്കുന്നത് . ലോക കേരളത്തിന് നേതൃത്വം കൊടുക്കുക എന്ന കടമ നിര്‍വഹിക്കുകയാണ് സഭ രൂപീകരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.

കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യാക്കാരായ കേരളീയരുടെ പൊതുവേദിയാണ് ലോക കേരള സഭ. കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്കാരത്തിന്‍റെ വികസനത്തിനു പ്രവര്‍ത്തിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യം.

ലോക കേരളത്തിൻ്റെ താല്പര്യ വൃത്തത്തിൽ വരുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും പൊതു സമ്മതമായ തീരുമാനങ്ങൾ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും അനുഭാവ പൂർവമായ നടപടികൾ ശുപാർശ ചെയ്യുന്നതിനും ലോക കേരള സഭ പ്രയഗ്നിക്കും.

ഈ സമ്മേളനത്തിൽ ചർച്ച ചെയ്യുന്നതിനായി ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തെ ബാധിക്കുന്ന എന്തെങ്കിലും നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ സംഘടനയുമായി ഈ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു. അമേഷ്‌കുമാർ -0404667181, പ്രമോദ്‌ ലാൽ -0434278805, റോയ്‌തോമസ് -0422049783, ജോസ് ജോസഫ്-0413782284.

×