Advertisment

പി എസ് സി പരീക്ഷകൾ പ്രവാസി കൾക്ക് കൂടി എഴുതാൻ കഴിയും വിധം പുനക്രമീകരിക്കണം - പ്രവാസി വെൽഫെയർ ഫോറം

New Update

തിരുവനന്തപുരം : കേരള പി എസ് സി നടത്താനിരിക്കുന്ന പരീക്ഷകൾ കോവിഡ് മൂലം ഗൾഫിൽ കുടുങ്ങിയ നൂറുകണക്കിന് പ്രവാസികൾക്ക് എഴുതാൻ കഴിയുന്ന രീതിയിൽ പുനഃക്രമീകരിക്കണമെന്ന് പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു.

Advertisment

നിലവിലുള്ള വിമാന സർവീസുകൾ പ്രവാസികളെ നാട്ടിലെത്തിക്കാൻ പര്യാപ്തമല്ലാത്ത സാഹചര്യത്തിൽ പ്രവാസികളായ ഉദ്യോഗാർത്ഥികൾക്ക്‌ പരീക്ഷ എഴുതാനായി നാട്ടിലേക്ക് വരാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളത്.

നൂറുകണക്കിന് ഉദ്യോഗാർഥികൾ ആണ് ഈ രീതിയിൽ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ഏറെ മെനക്കെട്ട് നാട്ടിൽ എത്തിച്ചേർന്ന ശേഷവും കോറന്റയിൻ പോലുള്ളവയ്ക്കുള്ള കാലതാമസം കൂടി പരിഗണിച്ചാൽ തങ്ങൾക്ക് പരീക്ഷ എഴുതാൻ കഴിയുമോ എന്ന ആശങ്കയിലാണ് പല ഉദ്യോഗാർത്ഥികളും.

ഗൾഫ് രാജ്യങ്ങളിലെ ജോലി നഷ്ടമാകാനുള്ള സാധ്യത ഏറിവരുന്ന സാഹചര്യത്തിൽ നാട്ടിൽ സർക്കാർ സർവീസിൽ കയറാനുള്ള അവസരം ആയ പി എസ് സി പരീക്ഷകൾ പ്രവാസികൾ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ആഗസ്റ്റ് മാസത്തോടെ പിഎസ്‌സി പരീക്ഷകൾ പുനരാരംഭിക്കുമെന്ന അറിയിപ്പ് ഉദ്യോഗാർഥികളെ ഏറെ പ്രയാസത്തിൽ ആഴ്ത്തിയിരിക്കുകയാണ്.

ഫുഡ് സേഫ്റ്റി ഓഫീസർ പോലുള്ള പരീക്ഷകൾ അഞ്ചു വർഷം കൂടുമ്പോഴാണ് എഴുതാൻ അവസരം കിട്ടുന്നത് എന്നതും പ്രായ പരിധി കടന്നു പോകുമോ എന്നതും ഉദ്യോഗാർഥികളിൽ ആശങ്കയുണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ പ്രവാസികൾക്ക് കൂടി എഴുതാവുന്ന രീതിയിൽ പരീക്ഷ നീട്ടി വെക്കുകയോ ഗൾഫിൽ നിന്നും എഴുതാവുന്ന രീതിയിൽ നോർക്ക വഴി ബദൽ സംവിധാനങ്ങൾ ഒരുക്കുകയോ ചെയ്യണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു ആവശ്യപ്പെട്ടു.

psc
Advertisment