Advertisment

പ്രവാസികളുടെ ക്വാറന്റൈൻ: പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തു

New Update

മലപ്പുറം: കോവിഡിന്റെ പശ്ചാത്തലത്തിൽ ജന്മനാട്ടിലേക്ക് തിരിച്ചുവരുന്ന പ്രവാസികൾ ക്വാറന്റൈനുള്ള പണം സ്വയം കണ്ടെത്തണമെന്ന കേരള സർക്കാറിന്റെ പുതിയ നിലപാടിൽ പ്രതിഷേധിച്ച് ഇന്നലെ വൈകീട്ട് മലപ്പുറം നഗരത്തിൽ പ്രതിഷേധ തെരുവ് സംഘടിപ്പിച്ച പ്രവാസി വെൽഫെയർ ഫോറം പ്രവർത്തകർക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തു.

publive-image

ഫോറം മണ്ഡലം പ്രസിഡന്റ് സമദ് തുമ്പത്ത്, വെൽഫെയർ പാർട്ടി മലപ്പുറം മുനിസിപ്പൽ പ്രസിഡന്റ്‌ ഇർഫാൻ നൗഫൽ. എ. എം, സൈനുദ്ധീൻ. എ, സ്വഫ്‌വത്ത്. പി. പി എന്നിവർ പ്രതിഷേധ തെരുവിന് നേതൃത്വം നൽകി.

pravasi quarantine
Advertisment