Advertisment

പ്രവാസി സാംസ്കാരിക വേദി റിപ്പബ്ലിക്ദിനാഘോഷം സംഘടിപ്പിച്ചു

author-image
admin
New Update

റിയാദ്‌: പാട്ടും വരയും കവിതയും പ്രസംഗവുമായി പ്രവാസി സാംസ്കാരിക വേദി റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. ബത്ത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രവാസി സാംസ്കാരിക വേദി വൈസ് പ്രസിഡന്റ് അഡ്വ.റെജി മുഖ്യപ്രഭാഷണം നടത്തി.

Advertisment

publive-image

പ്രവാസി റിപ്പബ്ലിക് ആഘോഷം: അഡ്വ. റെജി സംസാരിക്കുന്നു.

പൗരത്വ ഭേദഗതി ബില്ല് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ സമത്വം,സ്വാതന്ത്ര്യം എന്നി വയെ നിഷേധിക്കുന്നതാണ്.മതത്തെ പൗരത്വ മാനദണ്ഡമാക്കുന്ന ഭരണഘടനാ വിരുദ്ധതയെ ആർക്കും ചോദ്യം ചെയ്യാതിരിക്കാനാവില്ല.ആണും പെണ്ണും തെരുവിലിറങ്ങിക്കൊണ്ടു ജനാധി പത്യ ധ്വംസന ത്തിനെതിരെ ശക്തമായി പ്രതികരിക്കുവാൻ അവർ ആഹ്വാനം ചെയ്തു.വൈസ് പ്രസിഡന്റ് റഹ്മത്ത് തിരുത്തിയാട് അധ്യക്ഷത വഹിച്ചു.മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ,  റിഫാ പ്രതിനിധി ഹരികൃഷ്ണൻ,കെ.എം.സി.സി അംഗം ഷാഫി കരുവാര കുണ്ട്,പ്രവാസി നേതാക്കളായ ജാസ്മിൻ അഷ്റഫ്,അജ്മൽ ഹുസൈൻ എന്നിവർ സംസാരിച്ചു.

publive-image

വരയും പ്രതിഷേധവും.

publive-image

കരിനിയമങ്ങളുണ്ടാക്കി ജനങ്ങളെ ഭയപ്പെടുത്തിയും സാമ്പത്തികമായി ദുർബലപ്പെടുത്തിയും ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാനുള്ള നീക്കത്തെ പ്രഭാഷകർ നിശിതമായി വിമർശിച്ചു. ഉസ്മാൻ, നിസാർ എന്നിവർ 'ആർട്ട് അറ്റാക്ക്' പ്രതിഷേധ വരയിൽ ചിത്രങ്ങൾ വരച്ചു. സൈദ് ഫാറൂഖ്, മാസ്ററർ സനീം ജാസിം,ജാബിർ, സൈനുദ്ദീൻ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. സുലൈമാൻ കവിത ആലപിച്ചു. പ്രവാസി സെക്രട്ടറി അഷ്റഫ് കൊടിഞ്ഞി സ്വാഗതവും ട്രഷറർ അംജദ് അലി നന്ദിയും പറഞ്ഞു.സമീഉല്ല, ഖാലിദ് റഹ്‌മാൻ,റുഖ്‌സാന ഇർഷാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

publive-image

Advertisment