Advertisment

സംഘ് രാഷ്ട്ര നിർമിതിക്കെതിരെ ഫാസിസ്റ്റ് വിരുദ്ധർ ഐക്യപ്പെടണം: "പ്രവാസി" ചർച്ചാ സദസ്സ്

New Update

ജിദ്ദ: ഫാസിസ്റ്റ് വിരുദ്ധരുടെ ഐക്യപ്പെടൽ കൊണ്ട് മാത്രമേ സംഘ് രാഷ്ട്ര നിർമിതിയെ ചെറുക്കാനാകൂ എന്ന് പ്രവാസി സംസ്‌കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ചർച്ചാ സദസ്സ് അഭിപ്രായപ്പെട്ടു. ഷറഫിയ അൽ റയാൻ ഓഡിറ്റോറി യത്തിൽ നടന്ന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. സംഘ് രാഷ്ട്ര നിർമിതി ക്കെതിരെ രാഷ്ട്രീയ-ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരും അണിനിരന്ന് കൂട്ടായ പ്രവർത്തനം വേണമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

publive-image

പ്രവാസി ജിദ്ദ സംഘടിപ്പിച്ച ചർച്ചാ സദസിൽ നിസാർ ഇരിട്ടി സംസാരിക്കുന്നു & സദസ്സ്.

ഒന്നാം മോദി സർക്കാർ നടപ്പാക്കിയ ജനവിരുദ്ധ നയങ്ങൾ ക്കെതിരെ യാതൊരു വിധ പ്രതിഷേധവും ഉണ്ടാവാത്ത തിൽനിന്നും ജനങ്ങളുടെ പ്രതിഷേധത്തിന്റെ തീവ്രതയുടെ അളവെടുക്കുകയായിരുന്നു.

അതുകൊണ്ടു തന്നെയാണ് സംഘ് പരിവാർ അജണ്ടകൾ നടപ്പാക്കുന്നതിൽ രണ്ടാം മോദി സർക്കാരിന് ധൈര്യം പകരു ന്നതെന്ന് വിഷയം അവതരിപ്പിച്ച നിസാർ ഇരിട്ടി പറഞ്ഞു. എവിടെ നിന്നെങ്കിലും ചെറിയ തോതിൽ പ്രതിഷേധത്തിന്റെ അലകൾ ഉയർന്നാൽ അവരെ ദേശദ്രോഹികളായി പ്രഖ്യാപിച്ച് അഴികൾക്കുള്ളിലാക്കുകയാണ്.

ഇന്ത്യയിൽ ഒരിക്കലും ഹിന്ദു രാഷ്ട്ര നിർമിതി സാധ്യമല്ല എന്നും മറിച്ച് സത്യാനന്തര കാലഘട്ടമാണെന്നും നവോദയ പ്രതിനിധി ഷിബു തിരുവനന്തപുരം അഭിപ്രായപ്പെട്ടു. അസത്യങ്ങൾ തുടർച്ച യായി പറയുകയും അതിനെ സത്യമായി പൊതുബോധ ത്തിലേ ക്ക് കൊണ്ടുവരികയുമാണ് സംഘ്പരിവാർ ചെയ്യുന്നത്. നിർഭാഗ്യവശാൽ അതിനെതിരെ പ്രതികരിക്കേണ്ട കോൺഗ്രസ് വളരെ ശോചനീയമായ അവസ്ഥയിലാണെന്നും അതിൽ ദുഃഖ മുണ്ടെന്നും അദ്ദേഹം പറഞ്ഞു.

publive-image

വെൽഫെയർ പാർട്ടി തുടങ്ങിവെച്ച ഈ ചെറിയ പ്രക്ഷോഭം വരാനിരിക്കുന്ന വൻ പ്രക്ഷോഭങ്ങളുടെ തുടക്കമാണെന്ന് കെ.ടി.എ. മുനീർ (ഒ.ഐ.സി.സി) പറഞ്ഞു. ഇന്ത്യയിലെ വൈവി ധ്യങ്ങളെ കോർത്തിണക്കി മുന്നോട്ടുപോകാൻ കോൺഗ്രസിനേ സാധിക്കൂ. നിർഭാഗ്യവശാൽ മതേതര ശക്തികൾ അതിനെ ശക്തിപ്പെടുത്തുന്നതിന് പകരം കിട്ടിയ അവസരങ്ങളിലൊക്കെ അതിനെതിരെ ആഞ്ഞടിക്കുകയായിരുന്നു. അത് സംഘ്ശക്തി കളുടെ വളർച്ചക്ക് കാരണമായി എന്നും അദ്ദേഹം പറഞ്ഞു.

വളരെ ആസൂത്രതിമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പരിവാറിനെതിരെ അതിലേറെ ആസൂത്രണങ്ങളോടെയും തന്ത്രങ്ങളോടെയും പ്രവർത്തിച്ചാലെ വിജയിക്കാൻ കഴിയൂ എന്ന് സമാപന പ്രഭാഷണം നിർവഹിച്ച പ്രവാസി സാംസ്‌ കാരിക വേദി പ്രൊവിൻസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഇസ്മായിൽ കല്ലായി അഭിപ്രായപ്പെട്ടു.

പ്രായോഗിക തലത്തിൽ ഇവർക്കെതിരെ ചെറുവിരൽ അന ക്കാൻ പോലും മുഖ്യധാരാ പാർട്ടികൾക്ക് സാധിക്കുന്നില്ല എന്നത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. ശിഹാബ് കരുവാരക്കുണ്ട് (പ്രവാസി), അബ്ദുൽ സത്താർ (ന്യൂ എജ്) എന്നി വരും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. കെ എം ഷാഫി സ്വാഗതവും സിറാജ് ഇ പി നന്ദിയും പറഞ്ഞു.

 

Advertisment