Advertisment

ഒരു തവണ കോവിഡ് രോഗം വന്നു  ഭേദമായി; പിന്നെയും രോഗലക്ഷണം കണ്ടപ്പോള്‍ പരിശോധിച്ചു. വീണ്ടും പോസിറ്റീവ് !പൊന്നൂക്കര സ്വദേശിയായ പ്രവാസി മലയാളിക്ക് രണ്ടാം തവണയും കോവിഡ് ബാധിച്ചു 

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂര്‍ : പൊന്നൂക്കര സ്വദേശിയായ പ്രവാസി മലയാളിക്ക് രണ്ടാം തവണയും കോവിഡ് ബാധിച്ചു. കോവിഡ് മാറിയോയെന്ന് വ്യക്തമാകാത്തതിനാല്‍ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും അടുത്തു പോകാതെ കഴിയുകയാണ് യുവാവ്.

Advertisment

publive-image

ഒമാനിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ സാവിയോ ജോസഫാണ് രണ്ടാം തവണയും കോവിഡിന്റെ പിടിയിലകപ്പെട്ടത്. ഒരു തവണ കോവിഡ് രോഗം വന്നു ഭേദമായി. പിന്നെയും രോഗലക്ഷണം കണ്ടപ്പോള്‍ പരിശോധിച്ചു. വീണ്ടും പോസിറ്റീവ്. രണ്ടാം തവണയും കോവിഡ് പോസിറ്റീവായതോടെ പരിഭ്രാന്തിയായി.

കഴിഞ്ഞ ജൂണില്‍ ഒമാനില്‍ നിന്ന് നാട്ടില്‍ എത്തിയപ്പോള്‍ പരിശോധന നടത്തിയിരുന്നു. അന്ന് നെഗറ്റീവായിരുന്നു. ക്വാറന്റീന്‍ കഴിഞ്ഞ് പരിശോധിച്ചപ്പോഴാണ് പോസിറ്റീവായത്. അഞ്ചു വര്‍ഷത്തിനു ശേഷമാണ് സാവിയോക്ക് ഇരട്ടക്കുട്ടികള്‍ പിറന്നത്.

കൺമണികളെ ഒരു നോക്കു കാണാന്‍ പോലും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ജൂണ്‍ തൊട്ടു ഇന്നേവരെ വീട്ടില്‍തന്നെ നിരീക്ഷണത്തില്‍ കഴിയുന്നു. കൂട്ടിനുള്ള അമ്മയ്ക്കു ഫലം നെഗറ്റീവായതു മാത്രമാണ് ആശ്വാസം.

covid positive pravasi youth
Advertisment