/sathyam/media/media_files/aYzxzOVxHJBdxWO6aSna.jpeg)
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ബഹ്‌റൈൻ നേതൃത്വത്തിൽ ഇന്ത്യയുടെ 75മത് റിപ്പബ്ലിക് ദിന ആഘോഷം വിപുലമായി സംഘടിപ്പിച്ചു, ഉമ്മുൽ ഹസം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ആഘോഷ പരിപാടിയിൽ ജനകീയമായ നിറഞ്ഞ സദസ്സിൽ ഇന്ത്യയുടെ 75 റിപ്ലബിക് ആഘോഷത്തിൽ അഭിമാന ത്തോടെ പങ്കാളികളായി.
/sathyam/media/media_files/i7xylC3YkpJI1Z6nWLIx.jpeg)
ബഹ്റൈൻ പ്രസിഡണ്ട് മുഹമ്മദ് മൻസൂറിന്റെ അധ്യക്ഷതയിൽ കൂടിയ ആഘോഷ സമ്മേളനം ഐ സി ആർ എഫ് ചെയർമാൻ ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.അനസ് റഹിം,ആസ്റ്റിൻ സന്തോഷ്, അൽ ഹിലാൽ പബ്ലികേഷൻസ് എഡിറ്റർ കൃഷ്ണ ഭട്ട്, ഐ വൈ സി സി പ്രസിഡന്റ് ഫാസിൽ വട്ടോളി,ഏ എം യു അലുംനി സെക്രട്ടറി മുഹമ്മദ് ഖാലിദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
/sathyam/media/media_files/50vE4vwPql0CJb0t7MQP.jpeg)
പരിപാടിയിൽ കിംസ് ഹോസ്പിറ്റൽ പ്രതിനിധി ഡോ. അമലിന്റെ ആരോഗ്യ ബോധവൽ കരണ സെമിനാറും ഉണ്ടായിരുന്നു.മുബീന മൻഷീർ ദേശ ഭക്തി ഗാനം ആലപിച്ചു, റിപ്ലബിക് ദിന ചരിത്ര പ്രദർശനവും ഉണ്ടായിരുന്നു.
/sathyam/media/media_files/vBvyy3D30j6tEKIQMWLa.jpeg)
മുഹമ്മദ് ഗയാസ് അവതാരകൻ ആയ പരിപാടിക്ക് വിശാൽ കർക്കാരെ സ്വാഗതവും ബഷീർ അമ്പലായി നന്ദിയും പറഞ്ഞു, മുഹമ്മദ് നയാസ്, ബിജു ജോർജ്ജ്, അബ്ദുൽ മൻഷീർ, അനിൽ യു കെ, എബി തോമസ്,ഏ സി ഏ ബക്കർ,ഫസലുൽ ഹക്ക്, സയീദ് റമദാൻ നദ്വി,ഹുസൈൻ വയനാട്,ഷാനവാസ്, ഗായസുദ്ദീൻ അഹമ്മദ്, ജബാദ് പാഷ,റഷീദ് മാഹി,സൽമാനുൽ ഫാരിസ്, നിതീഷ് ചന്ദ്രൻ തുടങ്ങി വിവിധ ബഷീർ വി എം ബി സാമൂഹിക സംഘടന നേതാക്കളും ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൻ്റെ വനിതാ വിഭാഗവും പങ്കെടുത്തു.അനിൽ . അക്ഷയ്. വിനോദ് ശർമ്മ.മോഹൻ. മസൂദ്, നൗഷാദ്, ഇശ്റത്ത് . ജയ്സൻ . ഗോപൻ. രംഗപാൽ. സാറ. സോജു വർഗീസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
/sathyam/media/media_files/uQ1UbUN2GVfJJAB4T452.jpeg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us