പൊതു പ്രവർത്തകനും വേങ്ങര സ്വദേശിയുമായ  ജിദ്ദാ പ്രവാസി നാട്ടിൽ മരണപ്പെട്ടു

New Update
33

ജിദ്ദ / വേങ്ങര:    വെൽഫെയർ പാർട്ടി പ്രവർത്തകനും ജിദ്ദയിലെ സാമൂഹ്യ,  പൊതുകാര്യ പ്രസക്തനുമായ വേങ്ങര സ്വദേശി നാട്ടിലായിരിക്കേ മരണപ്പെട്ടു.   വേങ്ങര കൂരിയാട് ബാലിക്കാട് സ്വദേശിയും പരേതനായ മുഹമ്മദ് കുട്ടി - ആയിഷ ബീവി ദമ്പതികളുടെ മകനുമായ  മേലേവീട്ടിൽ അബ്ദുൽ നാസർ (55) ആണ് മരിച്ചത്.

Advertisment

ഭാര്യ: റഫീഖ, മക്കൾ: നുഹ, സജദ, അബ്ദുല്ല (ദുബായ്), അനസ് (മക്ക), അദ്‌നാൻ, മിസ്ബ, രിദാൻ.   മരുമക്കൾ: അഷ്‌ഫാഖ്‌, നൗഫൽ, നജ്‌ല.  പരേതന് അഞ്ച് സഹോദരങ്ങളും രണ്ട് സഹോദരിമാരുമുണ്ട്.

ഒരാഴ്ച മുമ്പാണ്  അബ്ദുൽ നാസർ അവധിയിൽ നാട്ടിലെത്തിയത്.  ബുധനാഴ്ച  രാവിലെ വേങ്ങരയിൽ നടന്ന വെൽഫെയർ പാർട്ടി  സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രക്ഷോഭ യാത്രയിൽ പങ്കെടുത്ത  ശേഷം ഉച്ചയോടെ  നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.   ഉടൻ  ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ത്യശ്വാസം വലിക്കുകയായിരുന്നു.

മൃതദേഹം  ബുധനാഴ്ച  രാത്രി 11 മണിക്ക് കുറ്റൂർമാടംചിന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ  മറമാടി.

ജിദ്ദയിൽ തനിമ സാംസ്കാരികവേദി, പ്രവാസി വെൽഫെയർ  തുടങ്ങിയ വേദികളിൽ  സജീവ പ്രവർത്തകനായിരുന്ന അബ്ദുൽ നാസർ  ജിദ്ദയിൽ ഒരു  സോഫ നിർമാണ കമ്പനിയിൽ ടെക്‌നീഷ്യൻ ആയി ജോലി ചെയ്തുവരികയായിരുന്നു.   അബ്ദുൽ നാസറിന്റെ വിയോഗത്തിൽ  പ്രവാസി വെൽഫെയർ സൗദി വെസ്റ്റേൻ പ്രൊവിൻസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

Advertisment