/sathyam/media/media_files/ihtEYglaKALSigrRoFLE.jpeg)
ജിദ്ദ: ദിവങ്ങളായി ജിദ്ദയിൽ ഐ സി യുവിൽ ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. കോഴിക്കോട്, കല്ലാച്ചി, വാണിമേൽ സ്വദേശിയും കുഞ്ഞാലി ഹാജി - ബിയ്യാത്തു ദമ്പതികളുടെ മകനുമായ കൊപ്പനം കണ്ടിയിൽ അഷ്‌റഫ് (48) ആണ് മരിച്ചത്.
ഭാര്യ: ഷഫീന. മക്കൾ: മിൻഹ (ബി.ഡി.എസ് വിദ്യാർഥിനി), മുക് രിസ്, മിഫ്സൽ, സൈനബ്. കുടുംബസമേതമാണ് അഷ്‌റഫ് ജിദ്ദയിൽ കഴിഞ്ഞിരുന്നത്.
മസ്തിഷ്കാഘാതത്തെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജിദ്ദയിലെ യുനൈറ്റഡ് ഡോക്ടേർസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചായിരുന്നു അന്ത്യം.
23 വർഷകാലമായി ബൂപ മെഡിക്കൽ ഇൻഷുറൻസ് കമ്പനിയിൽ ക്ലെയിംസ് മാനേജറായി ജോലി ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബം ജിദ്ദയിലുണ്ട്.
അനന്തര നടപടികൾക്ക് ശേഷം മയ്യിത്ത് വിട്ടുകിട്ടിയാൽ ജിദ്ദയിൽ തന്നെ ഖബറടക്കാനാണ് ബന്ധുക്കളുടെ കുടുംബത്തിന്റെ തീരുമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us