റിയാദിന് സമീപം റോഡപകടം;  ഇരിട്ടി സ്വദേശിയ്ക്ക് ദാരുണാന്ത്യം

New Update
66

ജിദ്ദ:     റിയാദിന് സമീപമുണ്ടായ ഒരു റോഡപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു.   കണ്ണൂര്‍, ഇരിട്ടി സ്വദേശിയും  പുതുശ്ശേരി ഹൗസിലെ പുഷ്പരാജന്റെ മകനുമായ  വിപിന്‍ (34) ആണ് മരിച്ചത്. 

Advertisment

ഭാര്യ:   ആതിര.  ഇവർ അല്‍ബശാഇറിലെ ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്നു.

റിയാദില്‍ നിന്ന് ഏകദേശം  200 കിലോമീറ്റര്‍ അകലെ അല്‍റൈൻ  എന്ന സ്ഥലത്ത്  ശനിയാഴ്ച രാത്രി കാർ മറിഞ്ഞായിരുന്നു  അപകടം.   ബുറൈദയില്‍ ഷിന്‍ഡ്‌ലര്‍ ലിഫ്റ്റ് കമ്പനിയിലെ ലിഫ്റ്റ് ടെക്‌നീഷ്യന്‍ ആയിരുന്നു മരിച്ച വിപിൻ.  

മൃതദേഹം നാട്ടിലെത്തിക്കുമെന്ന് അനന്തര നടപടികളിൽ സഹായിക്കുന്ന സാമൂഹ്യ പ്രവർത്തകർ അറിയിച്ചു..

Advertisment