ഉംറയ്ക്ക് ശേഷം മദീനയിലേക്ക് പോകവേ തിരുവണ്ണാമലൈ സ്വദേശി മരണപെട്ടു

New Update
3

ഖുലൈസ് (സൗദി അറേബ്യ):   വിശുദ്ധ ഉംറ  നിർവഹിക്കാനെത്തിയ തമിഴ്‌നാട്  സ്വദേശി മദീനയിലേക്കുള്ള യാത്രാമധ്യേ ജിദ്ദയിൽ മരണപ്പെട്ടു.    തിരുവണ്ണാമലൈ,  പെരുമാള്‍ നഗര്‍ സ്വദേശിയും മുഹമ്മദ് മീരാന്‍  ലബ്ബ - ഫാത്തിമ്മ ബീവി ദമ്പതികളുടെ  മകനുമായ മൊഹിദ്ദീന്‍ (76) ആണ് മരിച്ചത്.

Advertisment

ഭാര്യ:  സിതറത്ത് മുംമ്താസ്.  മകന്‍: അക്ബര്‍ ലബ്ബ.  മകള്‍:  ബാനു.

ഉംറയ്ക്ക്  ശേഷം മദീനാ സിയാറത്തിന് വേണ്ടിയുള്ള യാത്രയ്ക്കിടെയായിരുന്നു അന്ത്യം.   യാത്ര മധ്യേ ദേഹാസ്വാസ്ഥ്യം  അനുഭവപെട്ടതിനെ തുടർന്ന് ഖുലൈസ് ജനറല്‍ ഹോസ്പിറ്റല്‍ എത്തിച്ചിരുന്നെങ്കിലും അവിടെ വെച്ച് അന്ത്യശ്വാസം വലിക്കുകയായിരുന്നു.   ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.

മൃതദേഹം ഇവിടെ തന്നെ മറവു ചെയ്യുമെന്ന് അനന്തര നടപടികൾക്കായി രംഗത്തുള്ള  ഖുലൈസ് കെ എം സി സി വളണ്ടിയർമാർ അറിയിച്ചു.

Advertisment