ഉംറ കഴിഞ്ഞ് യു എ ഇയ്ക്ക് മടങ്ങവേ റോഡപകടത്തിൽ പെട്ട ജോർദാൻ കുടുംബത്തിൽ മാതാവ് ഒഴിച്ച് മറ്റെല്ലാവർക്കും ജീവഹാനി

New Update
222

ജിദ്ദ:  ഉംറ കഴിഞ്ഞു മടങ്ങുകയായിരുന്ന ആറംഗ  ജോർദാനി കുടുംബത്തിലെ അഞ്ചു പേർക്കും ജീവഹാനി.   മാതാവും പിതാവും നാല് മക്കളും അടങ്ങുന്ന കുടുംബത്തിലെ മാതാവ് മാത്രമാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. പിതാവ്​ മാലിക്​ അക്​റം, മക്കളായ അക്​റം, മായ, ദനാ, ദീമ എന്നിവരാണ്​ മരിച്ചത്​.  മാതാവ്​ വലിയ പരി​ക്കുകളി​ല്ലാതെ രക്ഷപ്പെട്ടു.

Advertisment

8347

തിങ്കളാഴ്ച ആയിരുന്നു ദുരന്തം.യു എ ഇയിൽ നിന്നെത്തിയ  ജോർദാനി കുടുംബം  ഉംറ പൂർത്തിയാക്കിയ ശേഷം  യു എ ഇയിലേക്ക്  തന്നെ തിരിച്ചു പോകവേ ഇവർ  സഞ്ചരിച്ച വാഹനം കിഴക്കൻ പ്രവിശ്യയിലെ  ഹഫൂഫ് മേഖലയിൽ വെച്ച്   നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പൂർണമായി തകർന്ന  വാഹനത്തിൽ നിന്ന്  ഓടിക്കൂടിയ നാട്ടുകാരാണ്  മൃതദേഹങ്ങൾ  പുറത്തെടുത്തത്. മൃതദേഹങ്ങൾ ഹഫൂഫ്​  കിംഗ് ​ ഫഹദ്​ ആശുപത്രി മോർച്ചറിയിലേക്ക്​​ നീക്കി.

Advertisment