/sathyam/media/media_files/Tge8mcBPejKtB6aCKi0a.jpeg)
ജിദ്ദ: സൗദിയുടെ മധ്യമേഖലയിൽ കഴിഞ്ഞ ദിവസം രണ്ട് മലയാളികൾ ഹൃദയാഘാതം മൂലം അന്ത്യശ്വാസം വലിച്ചു. എറണാകുളം സ്വദേശി റിയാദിലെ തുമാമ എന്ന സ്ഥലത്തും തിരുവനന്തപുരം സ്വദേശി ബുറൈദയിലെ ഉനൈസ് എന്ന സ്ഥലത്തും വെച്ചാണ് മരണപ്പെട്ടത്.
എറണാകുളം, ഉദ്യോഗമണ്ഡൽ, ഏലൂർ വടക്കുംഭാഗം സ്വദേശിയും എ കെ ഇബ്രാഹിം - പാത്തുമ്മ ദമ്പതികളുടെ മകനുമായ ആലിയം വീട്ടിൽ അബ്ദുൽ ഖാദർ എന്ന നാസി (52) ആണ് മരിച്ച ഒരാൾ.
ഭാര്യ: സജന. മക്കൾ: മുഹമ്മദ് ആദിൽ, മുഹമ്മദ് അഷ്ലിൻ.
തുമാമയിൽ തബാറ്റ് എന്ന കൺസ്ട്രക്ഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു.
സാമൂഹ്യ പ്രവർത്തകർ അനന്തര നടപടികൾ പൂർത്തിയാക്കി വരുന്നു.
തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മരിച്ചു. തിരുവനന്തപുരം, കല്ലറ, കാട്ടുംപുറം, ഊറാൻകുഴി സ്വദേശിയും നസീം - റഷീദ ബീവി ദമ്പതികളുടെ മകനുമായ നവാസ് മൻസിലിൽ സമീർ (31) ആണ് മരിച്ച മറ്റൊരാൾ.
അവിവാഹിതനാണ്. സഹോദരങ്ങൾ : റിയാദിൽ തന്നെയുള്ള നൗഷാദ്, നവാസ് എന്നിവർ.
അസുഖബാധിതനായി ഉനൈസ കിംഗ് സഊദ് ആശുപത്രിയിൽ ചികിത്സയിലായിരിക്കേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. അൽഖസീമിൽ എത്തിയിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ.
സമീറിന്റെ മൃതദേഹം വെള്ളിയാഴ്ച ജുമുഅയ്ക്ക് ശേഷം പ്രവാസ മണ്ണിൽ തന്നെ ഖബറടക്കും. ഇതിനുള്ള നടപടികൾ സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us