/sathyam/media/media_files/MXpmIWVbMs8VE98BuQN1.jpeg)
നജ്റാൻ (സൗദി അറേബ്യ): പുതുതായി നിലവിൽ വന്ന ഒ ഐ സി സി നജ്റാൻ കമ്മിറ്റി ഓഫീസിന്റെ പ്രവർത്തനം സംഘടനയുടെ കൂടുതൽ കരുത്തോടെയുള്ള പ്രവർത്തനത്തിനും പ്രവാസികളുടെ കാതലായ പ്രശ്നങ്ങളിൽ ഇടപ്പെട്ടുകൊണ്ട് കൂടുതൽ സജീവമായി മുന്നോട്ട് പോകുവാനും നിമിത്തമാകട്ടെയെന്ന് അഷ്‌റഫ് കുറ്റിച്ചൽ ( പ്രസിഡന്റ് ഒ ഐ സി സി ദക്ഷിണ മേഖല ) പറഞ്ഞു. ഒ ഐ സി സി നജ്റാൻ കമ്മിറ്റിയുടെ ഓഫീസ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം കെ ഷാക്കിർ കോടശ്ശേരി അധ്യക്ഷത വഹിച്ചു.
പതിനേഴ് വർഷമായി ഒ ഐ സി സി നജ്‌റാൻ കമ്മറ്റി നിലവിൽ വന്നെങ്കിലും ചിരകാല സ്വപ്നമായിരുന്ന സ്വന്തമായ് ഓഫീസ് പുതുവർഷ പുലരിയിൽ തന്നെ പ്രവാസി സമൂഹത്തിന് നൽകാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്. കേക്ക് മുറിച്ചും, മധുരം നൽകിയും ഒ ഐ സി സി പ്രവർത്തകർ ആഘോഷിച്ചു.
/sathyam/media/media_files/bS1jEj3YdPZcTv0P5cvB.jpeg)
അദ്നാൻ പാലേമാട് , റഷീദ് കൊല്ലം , ഫൈസൽ പൂകോട്ടും പാടം, ക്രിസ്റ്റിൻ രാജ്, യാസിൻ ബാവ, ഫാറൂഖ് പൂകോട്ടും പാടം, റാഷിദ് പാണ്ടിക്കാട്, അബുലൈസ് താനൂർ, അബ്ദുൽ കാദർ, നവാസ് കൊല്ലം, ഷൌക്കത്ത് തൃശൂർ, ഷംസു, ബിനിൽ , അനീഷ് ചന്ദ്രൻ , ജോബി കണ്ണൂർ എന്നിവർ നേതൃതം നൽകി
ടി എൽ അരുൺ കുമാർ സ്വാഗതവും , തുളസീധരൻ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us