ഫ്‌ളൈനാസ് 2023 ൽ വഹിച്ചത് 11 ദശലക്ഷത്തിലേറെ  യാത്രക്കാരെ; "സൗദി സമ്പദ്‌ഘടനയും ട്രാവൽ - ടുറിസം രംഗവും വൻ അഭൂതപൂർവമായ വളർച്ചയിൽ"

New Update
1

ജിദ്ദ:   വിടപറഞ്ഞ വർഷം മിഡിൽ ഈസ്റ്റിലെ ആദ്യ ബജറ്റ് വിമാനകമ്പനിയായ സൗദിയുടെ ഫ്‌ളൈനാസ് വിമാനങ്ങളിൽ സഞ്ചരിച്ചത് 11 ദശലക്ഷം യാത്രക്കാർ.   28 ശതമാനം  ബിസിനസ് വളർച്ചയെയാണ് ഇത് സൂചിപ്പിച്ചത്.   2023 ലെ ഗംഭീര വിജയം ആഘോഷിക്കുകയാണ് വിമാനക്കമ്പനി.    

Advertisment

വിമാനങ്ങളുടെ എണ്ണത്തിലെ  35 ശതമാനം വർദ്ധന, സീറ്റിങ്   കപ്പാസിറ്റി യിലെ   22% വർദ്ധന എന്നിവയ്ക്ക് പുറമെ,  57 പുതിയ ലക്ഷ്യസ്ഥാനങ്ങൾ, മദീന എയർപോർട്ടിൽ പ്രവർത്തനം ആരംഭിച്ച  നാലാമത്തെ കേന്ദ്രം എന്നിവയും ഫ്ളൈനാസ്  കൈവരിച്ച 2023 നേട്ടങ്ങളിലെ തിളക്കമുള്ളതാക്കുന്നു.    2023 ൽ കൂടുതലായി സർവീസിൽ വരുത്തിയ 19 വിമാനങ്ങൾ ഉൾപ്പെടെ മൊത്തം 64 അത്യാധുനിക വിമാനങ്ങളോടെ മധ്യപൗരസ്ത്യ ദേശത്തെ മുൻനിരയിലുള്ള  ബജറ്റ് എയർലൈൻ ആണ് നിലവിൽ ഫ്ളൈനാസ്.

2

"2023-ലെ ഫ്ലൈനാസിന്റെ പ്രകടനത്തിലും ഫലങ്ങളിലും ഞങ്ങൾ അഭിമാനിക്കുന്നു, ഇത് ഞങ്ങളുടെ ബിസിനസ്സ്  മാതൃകയുടെ  കരുത്തും ഞങ്ങളുടെ ടീം നടത്തിയ വിശിഷ്ടമായ പരിശ്രമവും ഞങ്ങളുടെ തന്ത്രപരമായ ഫലപ്രാപ്തിയും പ്രതിഫലിപ്പിക്കുന്നു", ഫ്ലൈനാസിന്റെ സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ ബന്ദർ അൽമുഹന്ന പറഞ്ഞു.   ചെലവ് കുറഞ്ഞ വ്യോമയാന മേഖലയിൽ ലോകത്തിലെ ഏറ്റവും മികച്ച 4 കമ്പനികളിൽ ഒന്നാണ്  ഫ്‌ളൈനാസ് എന്നും  അദ്ദേഹം  പറഞ്ഞു.

30 പുതിയ A320നിയോ  വിമാനങ്ങൾ ഉൾപ്പെടെ 120 വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാർ ഫ്‌ളൈനാസ്  എയർബസുമായി ഒപ്പുവച്ചു.   32 ബില്യൺ റിയാലിലധികം മൂല്യമുള്ള കരാർ ആണിത്.   തുടർന്നും നടത്തുദ്ദ്യേശിക്കുന്ന  വികസന പദ്ധ്വതി സംബന്ധിച്ച് 2024 ആദ്യ പാദത്തിൽ പ്രഖ്യാപനം നടത്തുമെന്നും  ബന്ദർ അൽമുഹന്ന  വ്യക്തമാക്കി.

"സൗദിയുടെ അഭിമാന വികസന രൂപരേഖയായ "വിഷൻ 2030" പദ്ധ്വതികളുടെ  ഫലമായി വിവിധ മേഖലകളിൽ, വിശിഷ്യാ  ട്രാവൽ - ടൂറിസം മേഖലകളിലുണ്ടാവുന്ന  വളർച്ചയും  പൊതുവിൽ സൗദി  സമ്പദ്‌വ്യവസ്ഥ  കൈവരിച്ചു കൊണ്ടിരിക്കുന്ന  സമൃദ്ധിയും  രാജ്യത്തെ  വ്യോമയാന മേഖലയിൽ  അഭൂതപൂർവമായ  വികസനത്തിനാണ് വഴി തെളിച്ചുകൊണ്ടിരിക്കുന്നത്" - ഫ്‌ളൈനാസ് മേധാവി ചൂണ്ടിക്കാട്ടി.

Advertisment