അജ്ഞാത "എക്‌സ്" വൈറസ്: ആശ്വാസം പകർന്ന്  സൗദി ആരോഗ്യ മന്ത്രാലയം

New Update
66

ജിദ്ദ:    "എക്‌സ്" എന്ന പേരിൽ  പുതിയ വൈറസ് പൊട്ടിപ്പുറപ്പെടാനിരിക്കുന്നു എന്ന തരത്തിലുള്ള ഭീതിതമായ പ്രചാരണങ്ങളിൽ  സൗദി ആരോഗ്യ മന്ത്രാലയം ബുധനാഴ്ച നടത്തിയ വിശദീകരണം സ്വദേശികളും പ്രവാസികളുമടങ്ങുന്ന സൗദി പൊതു സമൂഹത്തിന് വലിയ തോതിലുള്ള ആശ്വാസം പകർന്നു.   2024-ലെ ദാവോസ് ഫോറത്തിൽ ലോകാരോഗ്യ സംഘടന നടത്തിയ പ്രസ്താവനകളുടെ അടിസ്ഥാനത്തിലാണ് കൊറോണയെക്കാൾ മാരകമായ വരാനിരിക്കുന്ന വൈറസിനെ കുറിച്ച്  വാർത്തകൾ പ്രചരിക്കുന്നത്.   

Advertisment

അതേസമയം,  ലോകാരോഗ്യ സംഘടന നടത്തിയത് വൈറസുകളുടെ  ഇനിയും ഉണ്ടാവാനിടയുള്ള  സാധ്യതകളും സാങ്കൽപ്പിക വിവരങ്ങളും  മാത്രമാണെന്ന് സൗദി ആരോഗ്യമന്ത്രാലയം  വ്യക്തമാക്കി.   വിവരണം സാങ്കൽപ്പിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ   സംഭവിക്കാനിടയുള്ള സാദ്ധ്യതകൾ മാത്രമാണ് വിഷയമാക്കിയത്.

എല്ലാ വർഷവും ഇത്തരം വാർത്തകൾ ആവർത്തിക്കപ്പെടുന്നതായും മന്ത്രാലയം  ചൂണ്ടിക്കാട്ടി.   അതോടൊപ്പം,  വരാനിരിക്കുന്ന അജ്ഞാതമായ  സാധ്യതകൾ നേരിടാൻ ആരോഗ്യരംഗം  പൂർണ്ണമായും തയ്യാറാണെന്നും  സൗദി ആരോഗ്യ മന്ത്രാലയം പൊതുജനങ്ങൾക്ക് ധൈര്യം പകർന്നു.

ലോകാരോഗ്യ സംഘടന എന്താണ് ആവശ്യപ്പെടുന്നതെന്നും കഴിഞ്ഞ ദശകങ്ങളിൽ ശാസ്ത്രജ്ഞർ എന്താണ് ആവശ്യപ്പെട്ടതെന്നും അവർ വിശദീകരിച്ചു, പകർച്ചവ്യാധികൾ നിരീക്ഷിക്കാനും നേരിടാനും അതിനെ നേരിടാനുള്ള ഒരുക്കങ്ങൾ ഊര്ജിതമാക്കാനുമുള്ള ഉത്തേജനം എന്ന നിലക്കാണ്  കാലാകാലങ്ങളിൽ ലോകാരോഗ്യ സംഘടനയും ആരോഗ്യ രംഗത്തെ വിദഗ്ധരും ഇത്തരം സാധ്യതാ സൂചനകള മുൻകൂട്ടി വിഷയമാക്കുന്നതെന്നും സൗദി മന്ത്രാലയം തുടർന്നു.    ഇതിലൂടെ  എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ ഏറ്റവും കുറവ് നാശനഷ്ടങ്ങളിലൂടെ മഹാമാരികളെ  കീഴ്പെടുത്താനാകും.

പകർച്ചവ്യാധികളുടെ തരങ്ങളും അവ സംഭവിക്കുന്ന സമയങ്ങളും  കൃത്യമായി പ്രവചിക്കാൻ പ്രയാസകരമാക്കുന്ന വിധത്തിൽ  ധാരാളം വൈറസുകളുടെയും  അണുക്കളുടെയും ഇടയിലാണ് മനുഷ്യരാശി ജീവിക്കുന്നതെന്നതാണ് യാഥാർഥ്യം.

ഭാവിയിൽ സംഭവിക്കാനിടയുള്ള അജ്ഞാത വൈറസ് /  രോഗത്തെയാണ് ലോകാരോഗ്യ സംഘടന "എക്സ് വൈറസ് " എന്ന് വിളിക്കുന്നത്, അതായത് അജ്ഞാത രോഗം.

Advertisment