/sathyam/media/media_files/rEAV5ehfxwlcukJF9EC5.jpeg)
ജിദ്ദ: റിയാദിന് സമീപമുള്ള ബുറൈദയിലെ ഈന്തപ്പഴ നഗരത്തിൽ അൽഖസീം മേഖലാ പരിസ്ഥിതി - ജല - കൃഷി മന്ത്രാലയം സംഘടിപ്പിക്കുന്ന ബുറൈദ ഈന്തപ്പഴം കാർണിവൽ സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇജാസ് ഖാൻ സന്ദർശിച്ചു.
ഈന്തപ്പഴം കാർണിവൽ ഇവിടുത്തെ ഒരു സുപ്രധാന ഭക്ഷ്യ - സാമ്പത്തിക - കാർഷിക സംഭവമാണെന്ന് അംബാസഡർ വിശേഷിപ്പിച്ചു. കാർണിവലിൽ ഉൾപ്പെടുത്തിയിട്ടുള്ള വിശിഷ്ട സംഭവങ്ങളെയും പരിപാടികളെയും പ്രവർത്തനങ്ങളെയും കുറിച്ച് ചോദിച്ചറിഞ്ഞും കണ്ടും മനസ്സിലാക്കിയ ഇന്ത്യൻ അംബാസഡർ സംഭവത്തെ മുക്തകണ്ഠം അഭിനന്ദിച്ചു.
പ്രശസ്തമായ 45ലധികം ഇനം ഈന്തപ്പഴങ്ങള്‍ കാർണിവലിൽ മാർക്കറ്റിങ് നടക്കുന്നത്. മൂന്നാഴ്ചകൾക്ക് ശേഷം ഈന്തപ്പഴ മേള 25 ന് സമാപിക്കും. മദീനയിൽ ഉല്പാദിപ്പിക്കുന്ന രുചിയും ഔഷധമൂല്യവുമുള്ള അജ്‌വ എന്ന ഇനം ഈന്തപ്പഴമാണ് വിശ്വപ്രസിദ്ധം.
/sathyam/media/media_files/S7M8mSqTqFonHS7ftOZY.jpeg)
ഒട്ടനവധി ഇനങ്ങളിലുള്ള ഈന്തപ്പഴങ്ങൾ വിപണിയിലേക്ക് ഒഴുകെയെത്തുകയും അവയിൽ വലിയ തോതിലുള്ള ക്രയവിക്രയങ്ങൾ നടക്കുകയും ചെയ്യുന്നതോടൊപ്പം അനുബന്ധ പ്രവർത്തനങ്ങളായി വിവിധ ഇവന്റുകളും അരങ്ങേറുന്നുണ്ട്. ഈന്തപ്പനയുമായി ബന്ധപ്പെട്ട കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം, പുരാതന തോട്ടങ്ങളുടെ പുനര്‍നിര്‍മ്മാണം, ഫോട്ടോഗ്രാഫി കോര്‍ണര്‍, ചിത്രകാരന്മാര്‍ക്കുള്ള പ്രദര്‍ശനങ്ങള്‍, ഗുണമേന്മയുള്ള ഈത്തപ്പഴം ഉല്‍പ്പാദിപ്പിക്കുന്ന ആധുനിക കൃഷിരീതികള്‍ പരിചയപ്പെടുത്തുന്ന വർക്ക് ഷോപ്പുകൾ, വിളവെടുപ്പ്, പരിചരണം തുടങ്ങിയ കാര്യങ്ങളിലും സംശയനിവാരണ പാരിപാടികളും ബോധവല്‍ക്കരണവും സെമിനാറുകളും തുടങ്ങി നിരവധി പരിപാടികളാണ് കാർണിവലിൽ ഉടനീളം അരങ്ങേറുന്നത്.
2022 ലെ സൗദിയുടെ ഈന്തപ്പഴം കയറ്റുമതി 3,21,000 ടണ്‍ കവിഞ്ഞിരുന്നു. നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് ഇപ്പോൾ ഈത്തപ്പഴ കൃഷിയും അനുബന്ധ ഉല്‍പന്നങ്ങളുടെയും ഉല്‍പ്പാദനവും. ഇതുമൂലം ഉത്പാദനത്തിലും കയറ്റുമതിയിലും വമ്പിച്ച വർധനവാണ് കൈവരിക്കാനായത്. 111 രാജ്യങ്ങളിലേക്കാണ് സൗദി ഈത്തപ്പഴം കയറ്റുമതി ചെയ്യുന്നത്. 2021ല്‍ സൗദിയാണ് ഈന്തപ്പഴം കയറ്റുമതിയില്‍ രാജ്യാന്തര തലത്തിൽ ഒന്നാമത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us