ഹൂഥികളുടെ നീക്കം ഇസ്രായേലിനെ നാവിക ഉപരോധത്തിലാക്കിയെന്ന് ദേശീയ സുരക്ഷാ തലവൻ; ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾ മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹൂഥികൾ

New Update
3

ജിദ്ദ: ഗസ്സയിലെ ജനങ്ങൾക്ക് ചെങ്കടലിൽ ഇസ്രയേലിനെതിരെ നാവിക നടപടി കൈക്കൊള്ളുന്ന  യമനിലെ അൻസാറുള്ളാഹ് ഹൂഥികളുടെ  സൈനിക നീക്കം  ഇസ്രയേലിനെ നാവിക ഉപരോധത്തിൽ എത്തിച്ചതായി  ഇസ്രായേൽ ദേശീയ സുരക്ഷാ കൗൺസിൽ തലവൻ സാച്ചി ഹനെഗ്ബി പ്രതികരിച്ചു, "ഇസ്രായേൽ ഒരു നാവിക ഉപരോധത്തിലാണ് ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.    വർഷങ്ങളായി ഗസ്സ എന്ന ഫലസ്തീൻ പ്രദേശത്തെ ഒന്നാകെ  ഉപരോധത്തിൽ പെടുത്തി  ഫലസ്തീനികളുടെ വിമോചന ദാഹത്തിന് പ്രതികാരം ചെയ്തുകൊണ്ടിരിക്കുന്നവരാണ്  ഇസ്രായേൽ.

Advertisment

"യെമനിലേക്കുള്ള ഭീഷണി "ഇസ്രായേലി ദേശീയ സുരക്ഷയ്ക്ക് ഒരു പ്രശ്നമാണ്, അത് തന്ത്രപരമായ തലത്തിൽ വളരെ ഗുരുതരമായ ഭീഷണിയാണ്" ഇസ്രായേൽ  മിലിട്ടറി ഇന്റലിജൻസ് ഡിവിഷന്റെ മുൻ തലവൻ തമീർ ഹെയ്മാൻ പറഞ്ഞു,

ഹൂഥി  ഭീഷണിയുടെ പശ്ചാത്തലത്തിൽ  ചൈനീസ് ഷിപ്പിംഗ് കമ്പനിയായ "കോസ്‌കോ"  ഇസ്രായേലിൽ സർവീസ്  നിർത്തിവെക്കുന്നതായി അറിയിച്ചതായി  ഇസ്രായേലി മാധ്യമങ്ങൾ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.   ഏഷ്യയിലെ ഏറ്റവും വലിയ മാരിടൈം ട്രാൻസ്‌പോർട്ട് കമ്പനിയും ലോകത്തിലെ നാലാമത്തെ വലിയ കമ്പനിയും ആണിത്.   അവരുടെ അതിന്റെ തീരുമാനം വ്യാപാര റൂട്ടുകളിലെ അതിന്റെ ഓപ്പറേറ്റിംഗ് പങ്കാളിയായ സിമ്മിനെ ദോഷകരമായി ബാധിച്ചേക്കാം.   ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഷിപ്പിംഗ് കമ്പനിയായ "സിം" യെമൻ സായുധരുടെ തുടർച്ചയായ ഭീഷണിയുടെ വെളിച്ചത്തിൽ,  വിലയിൽ വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു,   

33

വിദൂര പൗരസ്ത്യ  മേഖലയിൽ  നിന്ന് "ഇസ്രായേലിലേക്ക്" ഉള്ള നാവിക പാതയിൽ  ചെങ്കടലിലെയും അറബിക്കടലിലെയും ഇസ്രായേലി തുറമുഖങ്ങളിലേക്കുള്ള കപ്പലോട്ട പാതയിൽ ഹൂഥി  സൈന്യം ഉള്ളത്.   ഹൂഥി  ഭീഷണിയിൽ നിന്ന് രക്ഷപ്പെടാൻ മൂന്നാഴ്‌ച  കടൽ യാത്ര ചെയ്ത ആഫ്രിക്കൻ വൻകര ചുറ്റി വരണം.  അതുണ്ടാക്കുന്ന  ഇൻഷൂറൻസ് മറ്റു അധിക ചിലവുകൾ  ബിസിനസിനെ  തകിടം മറിക്കും.

അതേസമയം,  ചെങ്കടലിലോടെയുള്ള നാവിക ഗതാഗതം തങ്ങൾ തടസ്സപ്പെടുത്തുന്നതായ  ഇസ്രായേൽ അമേരിക്കൻ ആരോപണം ഹൂഥികൾ  നിഷേധിച്ചു.   തങ്ങൾ  തടയുക ഇസ്രയേലുമായി ബന്ധമുള്ള  കപ്പലുകളെ മാത്രമാണെന്നും അത് തങ്ങളുടെ  മാനുഷികവും സാഹോദര്യപരവുമായ ബാധ്യതയാണെന്നും  ഹൂഥികൾ  ആവർത്തിച്ചു.    ചെങ്കടലിൽ ഗതാഗത  സുരക്ഷാ ഉറപ്പാക്കാൻ തങ്ങൾ എന്നും മുന്നിലുണ്ടാവുമെന്നും  അവർ കൂട്ടിച്ചേർത്തു.   അതേസമയം,  വിരാമം  ഇല്ലാതെ  ഇസ്രായേൽ ഗസ്സയിൽ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യക്കുരുതിയും  അവിടെ വര്ഷങ്ങളായി  ഇസ്രായേൽ  അടിച്ചേൽപ്പിച്ച ഉപരോധവും  കണ്ടില്ലെന്ന്  നടയ്ക്കാൻ  കഴിയില്ലെന്നും  ഹൂഥി സായുധ വിഭാഗം  വിശദീകരിച്ചു.

Advertisment