ഉംറയും സിയാറത്തും നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങവേ പെരിന്തൽമണ്ണ സ്വദേശിയായ തീർത്ഥാടക റിയാദിൽ മരണപ്പെട്ടു

New Update
3

ജിദ്ദ: വിശുദ്ധ ഉംറയും മദീനാ സിയാറത്തും നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളി തീർത്ഥാടക റിയാദിൽ വെച്ച് അന്ത്യശ്വാസം വലിച്ചു. സ്വകാര്യ ഗ്രൂപ്പിൽ തീർത്ഥാടനത്തിനെത്തിയ മലപ്പുറം, പെരിന്തല്‍മണ്ണ, മാനത്തുമംഗലം കുറുപ്പന്‍തൊടി വീട്ടില്‍ ഖദീജ (79) ആണ് മരിച്ചത്.

Advertisment

ഭർത്താവ്: പരേതനായ മുഹമ്മദ് ഹാജി. മക്കള്‍: ഹസൈനാര്‍, സക്കീര്‍, ഹുസൈന്‍, ബുഷ്‌റ, ആമിന, സുലൈഖ, സുബൈദ, സീനത്ത്, സഫൂറ, ഉമൈവ. ഉംറയും മദീനാ സിയാറത്തും നിർവഹിച്ച ശേഷം നാട്ടിലേക്കുള്ള മടക്കത്തിന് റിയാദ് വിമാനത്താവളത്തില്‍ നിന്നായിരുന്നു ഇവര്‍ എത്തിയ ഉംറ ഗ്രൂപ്പ് വിമാന ടിക്കറ്റ് എടുത്തിരുന്നത്.

മടക്ക വിമാന യാത്രയ്ക്കായി റിയാദിലേക്ക് പോകും വഴിയാണ് ഖദീജ ഹജ്ജുമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇവരെ റിയാദ് കിംഗ് അബ്ദുല്ല അബ്ദുല്‍ അസീസ് യൂണിവേഴ്സ്റ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും അവിടെ വെച്ച് അന്ത്യശ്വാസം വലിക്കുകയുമായിരുന്നു. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളുമായി റിയാദിലെ സാമൂഹ്യ പ്രവർത്തകർ രംഗത്തുണ്ട്.

Advertisment