/sathyam/media/media_files/NHBWYT1GcVwdyeOpHEpZ.jpeg)
ജിദ്ദ: കോഴിക്കോട്ട് തെക്കെപുറം സ്വദേശികളുടെ ജിദ്ദയിലെ കൂടായ്മയിൽ സജീവ പ്രവർത്തകനായിരുന്ന മുൻ പ്രവാസി നാട്ടിൽ മരണപ്പെട്ടു. വട്ടാംപൊയിൽ നിഅ്മത്ത് മൻസിലിൽ നാലകത്ത് മുഹമ്മദലി (ആലു) - 71 - ആണ് വിടപറഞ്ഞത്.
പരേതരായ മനന്തലയിൽ അബൂബക്കർ കുഞ്ഞിയുടെയും നാലകം ബീവിയുടെയും മകനാണ്. ഭാര്യ: സിയ്യാലി വീട്ടിൽ ഇമ്പിച്ചിബി (ബിച്ചു). ജിദ്ദയിൽ പ്രവാസികളായ റിയാദ് അലി, മുഹമ്മദ് റഷദ് അലി എന്നിവർ മക്കളാണ്. മരുമക്കൾ: പുത്തൻ വീട്ടിൽ ഫൌമി, മുല്ല വീട്ടിൽ സാദിയ. സഹോദരങ്ങൾ: എൻ അബ്ദുറഹിമാൻ, കുഞ്ഞഹമ്മദ് കോയ, പരേതരായ സുലൈഖ, ആയിഷ.
ജിദ്ദയിലെ കോഴിക്കോട്ടുകാരുടെ കായിക, സാംകാരിക, കുടുംബ കൂട്ടായ്മയായ ബി ആർ സിയുടെ പ്രസിഡണ്ട് സ്ഥാനം വഹിച്ചിരുന്നു. സിയസ്‌കൊയുടെ മുൻ സെക്രട്ടറിയുമാണ്. വർഷങ്ങൾക്ക് മുമ്പ് പ്രവാസം മതിയാക്കിയിരുന്നു.
മയ്യിത്ത് കണ്ണംപറമ്പ് ഖബറിടത്തിൽ സംസ്കരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us