പത്തനംതിട്ട ജില്ലാ സംഗമം ശിശുദിനാഘോഷവും നിറക്കൂട്ട് 2023 വിജയികൾക്ക് സമ്മാന ദാനവും സംഘടിപ്പിച്ചു

New Update
33

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പി ജെ എസ്) ശിശുദിനാഘോഷവും നിറക്കൂട്ട് 2023 ഡ്രോയിങ് കളറിംഗ് മത്സര വിജയികൾക്ക് സമ്മാന വിതരണവും സംഘടിപ്പിച്ചു. പരിപാടി പി ജെ എസ്  പ്രസിഡന്റ് ജോസഫ് വർഗീസ് ഉൽഘാടനം നിർവഹിച്ചു. 

Advertisment

ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫറാ മസൂദ് മുഖ്യാതിഥി ആയിരുന്നു. കുട്ടികളിലെ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിലും, അഭിരുചികൾ വളർത്തിയെടുക്കുവാൻ സഹായിക്കുന്നതിലും പത്തനംതിട്ട ജില്ലാ സംഗമം വേറിട്ട നിലയിൽ പ്രവർത്തിക്കുന്നതായി ഫറാ മസൂദ് പറഞ്ഞു. നിറക്കൂട്ട് 2023 ഡ്രോയിങ് കളറിംഗ് മത്സര  വിജയികളെ  ഇന്റർ നാഷണൽ ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മറ്റി അംഗം ഡോ. മോഹനാദ് സലിം പ്രഖ്യാപിച്ചു.

എണ്ണൂറിലധികം മത്സരാർത്ഥികൾ പങ്കെടുത്ത നിറക്കൂട്ട് 2023 ഡ്രോയിങ് കളറിംഗ് മത്സര വിജയികൾ. കിഡ്സ് വിഭാഗത്തിൽ  നുഹ മുനീർ, എയിഞ്ചൽ സബിൻ, ഫരീന ഖദീജ, സബ്‌ ജൂനിയർ വിഭാഗത്തിൽ സഫ സയീദ് ഖാൻ, തബാസും സർക്കാർ, ആർണവ് അനുപ്, ജൂനിയർ വിഭാഗത്തിൽ  വൈഗ കിഷോർ, ആര്യ രാജ രത്തൻ, ഫാത്തിമ ഹീലാ, സീനിയർ വിഭാഗത്തിൽ മേഘ സജീവ് കുമാർ, ഹിബ പെരിങ്ങോടൻ, നാദിയ നൗഫൽ, വനിതാ വിഭാഗത്തിൽ മഞ്ജുഷാ മോഹൻ, ജാസ്മിൻ റിസ്‌വാൻ കിർമാണി, ആമിന  സയിദ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മുന്നും സ്ഥാനങ്ങൾ നേടി.

3

മത്സരത്തിന്റെ വിധി കർത്താക്കളായ അരുവി മോങ്ങം, യമുന വേണു, നഫീല ആദിൽ ഹമീദ്, ഷീജ അഷ്‌റഫ്, ഇന്റർ നാഷണൽ ഇന്ത്യൻ സ്കൂൾ  മുൻ മാനേജിങ് കമ്മറ്റി അംഗം  മോഹസിൻ പി ജെ എസ് എക്സിക്യൂട്ടിവ് അംഗങ്ങൾ, വനിതാ വിഭാഗം ഭാരവാഹികൾ  എന്നിവർ ചേർന്ന്  വിജയികൾക്കുള്ള മൊമെന്റോ, ഗിഫ്റ്റ്, സർട്ടിഫിക്കറ്റ് എന്നിവ സമ്മാനിച്ചു.

പി ജെ ബി എസ് പ്രസിഡന്റ് ഡാൻ മാത്യു മനോജ്, സെക്രട്ടറി ഐലീൻ ഷാജി, ട്രെഷറർ സ്നിഹ സന്തോഷ്, വൈസ് പ്രസിഡന്റ് ജെഫ്രിൻ ജോജി, ജോഷ് ജോഷ്വാ ജിനു, പി ജെ എസ് രക്ഷധികാരി അലി റാവുത്തർ,  പി ജെ എസ് വൈസ് പ്രെസിഡന്റുമാരായ സന്തോഷ് ജി. നായർ, അയൂബ് ഖാൻ പന്തളം എന്നിവർ സംസാരിച്ചു. 

ശിശുദിനാഘോഷാത്തോടനുബന്ധിച്ചു കുട്ടികൾ അവതരിപ്പിച്ച വിവിധ കലാ പരിപടികളും ഉണ്ടായിരുന്നു. നിറക്കൂട്ട് പ്രോഗാം കൺവീനർ മനോജ് മാത്യു, ചിൽഡ്രൻസ് കൺവീനർ സന്തോഷ് കെ. ജോൺ, കൾച്ചറൽ കൺവീനർ അനിൽ ജോൺ, വനിതാ വിഭാഗം കൺവീനർ നിഷ ഷിബു, പിജെസ് എക്സിക്യൂട്ടിവ് അംഗങ്ങളും, വനിതാ വിഭാഗം, ബാലജന വിഭാഗം അംഗങ്ങളും,  പി ജെ എസ് മെമ്പർമാരും ചടങ്ങുകൾ നിയന്ത്രിച്ചു.  

ജനറൽ സെക്രട്ടറി ജയൻ നായർ സ്വാഗതവും, ട്രെഷറർ ഷറഫുദ്ദിൻ നന്ദിയും അറിയിച്ചു. ആൻഡ്രിയ ലിസ ഷിബു പരിപാടിയുടെ അവതാരികയായിരുന്നു.

Advertisment