പ്രവാസം ആഘോഷമാക്കി 'അലിഫ് മോം ഫെസ്റ്റ്'

New Update
33

റിയാദ്:  കളിചിരികളുടെ ആരവങ്ങളിൽ അലിഫ് ഇൻ്റർനാഷണൽ സ്കൂൾ സംഘടിപ്പിച്ച അലിഫ് മോം ഫെസ്റ്റ് '23  അനുഭൂതിയായി.  ഒത്തുചേരലിന്റെയും  ആഹ്ളാദത്തിന്റെയും  ആത്മനിർവൃതി സമ്മാനിച്ച മോം ഫെസ്റ്റിൽ നിരവധി  മാതാക്കൾ  പങ്കെടുത്തു.   മാത്സര്യത്തിന്റെ മാതൃ- മാതൃകകൾ അവതരിപ്പിച്ച് ഓരോ മാതാവും  പ്രവാസത്തെ ആനന്ദകരമാക്കിയ ഫെസ്റ്റിൽ സാറാ ഫഹദ്, സജ്‌ന ലുഖ്‌മാൻ എന്നിവർ മുഖ്യാതിഥികളായി.

Advertisment

മത്സരാർത്ഥികളുടെ പാചകക്കല വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത രുചിക്കൂട്ടുകളൊരുക്കി.വ്യത്യസ്ത  ഗെയിംസുകൾക്ക്  പുറമേ ബലൂൺ ബേസ്റ്റിംഗ്, മെമ്മറി ഗെയിം, പിരമിഡ് നിർമ്മാണം, സർക്കിൾ ലോഗോ, ചിത്രരചന, കഥാരചന, എംബ്രോയിഡറി, മെഹന്തി, ഡിസൈനിങ്,  മ്യൂസിക്കൽ ചെയർ, ബോൾ കൈമാറ്റം, കാലിഗ്രഫി, തുടങ്ങിയ മത്സരങ്ങൾ ആഘോഷത്തിന്റെ മാറ്റുകൂട്ടി. റഹ്മ സുബൈർ, നിസ്‌വ അഷ്‌റഫ്, അഫ്രീൻ മെഹർ എന്നിവർ വിവിധ മത്സരങ്ങൾ  വിധിനിർണയിച്ചു .

3

സായാഹ്നത്തെ ധന്യമാക്കിയ മാതൃ മനസ്സുകൾക്ക് വൈവിധ്യമാർന്ന സ്റ്റാളുകളും അബീർ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ചു നടത്തിയ  മെഡിക്കൽ ക്യാമ്പും  നവ്യാനുഭവവുമായി. ബുക്ക് ഫെയർ, ഫുഡ് കോർണർ എന്നിവക്ക് പുറമെ ജ്വല്ലറി, ടെക്സ്റ്റൈൽസ് സ്റ്റാളുകളും നഗരിയെ സജീവമാക്കി. നുജു മുജീബ്, സാബിറ ശുകൂർ, യുസൈറ മുഹമ്മദ്, ഷമീറ അഹ്മദ് എന്നിവർ വിവിധ വിഭാഗങ്ങൾ ഉദ്ഘാടനം ചെയ്തു.

വ്യത്യസ്ത മത്സരങ്ങളിൽ പങ്കെടുത്ത വിജയികൾക്കുള്ള സമ്മാനദാനം  ഹെഡ്മിസ്ട്രസ് ഹമീദാബാനു, മോം ഫെസ്റ്റ് കോർഡിനേറ്റർ സുമയ്യ ഷമീർ നിർവഹിച്ചു.

Advertisment