/sathyam/media/media_files/oNEXD0pd9hkzORC0vZoM.jpeg)
റിയാദ് : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൻ കേളി സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി.സി പി ഐ യുടെ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തിയ കാനം രാജേന്ദ്രന്‍ സി പി ഐയുടെ കരുത്തനായ നേതാക്കളില്‍ ഒരാളായിരുന്നുവെന്ന് സെക്രട്ടറിയേറ്റ് ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.
ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2015 മുതൽ സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല വഹിക്കുന്ന കാനം 1982 ലും 1987 ലും കോട്ടയം വാഴൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി, എഐടിയുസി സംസ്ഥാന സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.
കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ നല്ലരീതിയിൽ നയിക്കുന്നതിൽ ഒരു സഖ്യകക്ഷിയുടെ സെക്രട്ടറി എന്നനിലയിൽ നിസ്തുലമായ സേവനമാണ് കാനം നടത്തിയിട്ടുള്ളത്. സൗമ്യ സ്വഭാവക്കാരനായി കണപ്പെടാറുള്ള കാനം പാർട്ടി നിലപാടുകളിൽ കണിശക്കാരനായിരുന്നു എന്നും കേളി സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ കേളി കലാസാംസ്കാരിക വേദിയും പങ്കു ചേരുന്നതായി വാർത്താ കുറിപ്പിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us