ജിദ്ദ കെ എം സി സി സി.എച്ച് സെൻറുകൾക്ക് സഹായ ധനമായി 55 ലക്ഷം രൂപ നൽകി

New Update
6

ജിദ്ദ കെ എം സി സി. സെൻട്രൽ കമ്മിറ്റി കേരളത്തിലെ വിവിധ സി എച്ച് സെൻററുകൾക്ക്  വാർഷിക ധനസഹായമായി 55 ലക്ഷം രൂപ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറി.പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചായിരുന്നു ഫണ്ട് കൈമാറ്റം.

Advertisment

മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി സാഹിബ്, ദേശീയ വൈസ് പ്രസിഡൻറ് അബ്ദുസ്സമദ് സമദാനി എം.പി. സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാം, മലപ്പുറം ജില്ല മുസ്ലിം ലീഗ് ഭാരവാഹികളായ ഇസ്മായീൽ മൂത്തേടം, പി.എം.സമീർ , വേങ്ങര മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി പി.കെ.അലി അക്ബർ എന്നിവരുടെ സാനിധ്യത്തിലാണ് ജിദ്ദ കെ.എം.സി.സി ഭാരവാഹികൾ ഫണ്ട് കൈമാറിയത്.

പ്രവാസി സമൂഹത്തിൽ പ്രയാസപ്പെടുന്നവർക്കും നാട്ടിലെ പാവപ്പെട്ടവർക്കും നിർധന രോഗികൾക്കും ജിദ്ദ കെ.എം.സി.സി ചെയ്തുവരുന്ന ജീവ കാരുണ്യ സേവന പ്രവർത്തനങ്ങൾ എന്നും മുസ്ലിം ലീഗ് പാർട്ടിക്ക് അഭിമാനമുണ്ടാക്കുന്ന മഹത്തരമായ സേവനങ്ങളാണെന്ന് ഫണ്ട് ഏറ്റുവാങ്ങി സംസാരിച്ച സാദിഖലി തങ്ങൾ പറഞ്ഞു. 

ജിദ്ദ കെ.എം.സി.സി പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി മുഖ്യ രക്ഷാധികാരി കെ.പി.മുഹമ്മദ് കുട്ടി,  സൗദി കെ.എം.സി.സി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ, ട്രഷർ അഹമ്മദ് പാളയാട്ട്, ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി വി.പി.മുസ്തഫ, ട്രഷർ വി.പി.അബ്ദു റഹ്മാൻ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സുബൈർ വട്ടോളി, സിറാജ് കണ്ണവം, നാഷണൽ കമ്മിറ്റി അംഗങ്ങളായ സി.പി. ശരീഫ് ,മജീദ് പുകയൂർ തുടങ്ങി നാട്ടിലുള്ള നിരവധി പേര് ചടങ്ങിൽ പങ്കെടുത്തു.

Advertisment