റോഡപകടത്തിൽ പരിക്കേറ്റ് ജിദ്ദയിൽ ചികിത്സയിലായിരിക്കേ മരണപ്പെട്ട മലയാളി ഉംറ തീർത്ഥാടകന്റെ മയ്യിത്ത് ഖബറടക്കി

New Update
4

ജിദ്ദ:    ഒരു മാസം മുമ്പ് ഉംറ തീർത്ഥാടകനായെത്തി റോഡപകടത്തിൽ പെട്ട് ആശുപത്രിയിൽ ചികിത്സയിലായിരിക്കേ  മരണപ്പെട്ട മലയാളി തീർത്ഥാടകന്റെ മയ്യിത്ത് ജിദ്ദയിൽ ഖബറടക്കി.

Advertisment

മലപ്പുറം, മക്കരപ്പറമ്പ്, കുറുവ, മീനാർകുഴി സ്വദേശിയും  സൂപ്പി ഹാജി -  പാതിരമണ്ണ  പരിയാരത്ത് ഫാത്തിമ (പരേത) ദമ്പതികളുടെ മകനുമായ മുല്ലപ്പള്ളി കുഞ്ഞി മുഹമ്മദ് എന്ന ബാപ്പുട്ടി (49) ആണ് മരിച്ചത്.    ഭര്യ: ഖൈറുന്നീസ കുണ്ടുവായിൽ (പൊൻമള). മക്കൾ: സിൽസില, സൽമാൻ, മുനവ്വർ, മുഹമ്മദ്. സഹോദരങ്ങൾ: ആസ്യ, മൈമൂന, അബ്ദുറഹിമാൻ, ഖദീജ, ഷറഫുദ്ധീൻ, ഇബ്രാഹിം. 

ഒരു മാസം മുമ്പാണ് കുഞ്ഞിമുഹമ്മദ്  ഉംറ നിർവഹിക്കുന്നതിനായി സൗദിയിൽ എത്തിയത്.  ഉംറ നിർവഹിച്ച ശേഷം മദീനാ സിയാറത്തിനായി പോയി.  അവിടെ നിന്ന്  ഡിസംബർ 24 ന് തിരിച്ചു വരുന്നതിനെ യാത്രാമധ്യേ ഇദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുഞ്ഞിമുഹമ്മദ്  ജനുവരി 15 ന് മരണപ്പെടുകയായിരുന്നു. 

മക്കരപ്പറമ്പ് സർവീസ് ബാങ്ക് മുൻ ഡയറക്ടറും പൊതുമരാമത്ത് കോൺട്രാക്ടറുമായിരുന്നു.

Advertisment