ജോലിയ്ക്കിടെ  അഗ്നിക്കിരയായി റിയാദിൽ നാല് ആഴ്ചകൾ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരണപ്പെട്ടു

New Update
2

ജിദ്ദ​:   റിയാദ്​ ശുമൈസിയിലെ കിംഗ്  സഊദ്​ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ  നാല് ആഴ്ചകളായി ചികിത്സയിലായിരുന്ന മലയാളി യുവാവ് ഞായറാഴ്ച രാത്രി മരണത്തിന് കീഴടങ്ങി.  ആലപ്പുഴ, മഹാദേവിക്കാട് പാണ്ട്യാലയിൽ പടീറ്റതിൽ രവീന്ദ്രൻ - ജഗദമ്മ ദമ്പതികളുടെ മകൻ റിജിൽ രവീന്ദ്രൻ (28) ആണ്​ മരിച്ചത്​.

Advertisment

അവിവാഹിതനായ റിജിലിന് ഒരു സഹോദരനുണ്ട്.  ഒന്നര വർഷം മുമ്പ് ഒരു സ്വകാര്യ കമ്പനിയിൽ ​ ഇലക്​ട്രീഷ്യനായി  വന്ന​ ശേഷം നാട്ടിൽ പോയിട്ടില്ല. 

റിയാദിൽ നിന്ന്​ എണ്ണൂറ് കിലോമീറ്ററോളം അകലെയുള്ള റഫ്​ഹ പട്ടണത്തിലെ  ജോലി സ്ഥലത്ത് ഡിസംബർ 11ന് സംഭവിച്ച  ഷോർട്ട്​ സർക്യൂട്ട്​ മൂലം  ശരീരത്തെ  തീ കാർന്ന് തിന്നുകയായിരുന്നു.  ഉടൻ തന്നെ റഫ്​ഹ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രണ്ടാം നാൾ എയർ ആംബുലൻസിൽ റിയാദിലെത്തിക്കുകയും ​ ശുമൈസി  കിംഗ് ​ സഊദ്​ ആശുപത്രിയിൽ  പ്രവേശിപ്പിക്കുകയുമായിരുന്നു.

അപകടമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​ അവസാനം വരെ  പരിചാരകനായി നിന്ന ​ സഹപ്രവർത്തകൻ  കിളിമാനൂർ സ്വദേശി അഖിൽ മൃതദേഹം  നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങളിലാണ്.

Advertisment