യു എ ഇ ഗൾഫ് മലയാളി ഫെഡറേഷൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

New Update
3

യു എ ഇ ഗൾഫ് മലയാളി ഫെഡറേഷൻ 75 മത് റിപ്പബ്ലിക് ദിനാഘോഷം അജ്മാൻ കൾച്ചർ സെന്ററിൽ ഡോക്ടർ അംബേദ്കർ കർമ്മ പുരസ്കാര ദാനച്ചടങ്ങും  ആഘോഷമാക്കി മാറ്റി. ശ്യാംജിത്ത് അധ്യക്ഷനായ യോഗത്തിന് ആമുഖം പറഞ്ഞുകൊണ്ട് GMF ജി സി സി ജനറൽ സെക്രട്ടറി സന്തോഷ് കെ നായർ റിപ്പബ്ലിക് ദിന സന്ദേശവും നേർന്നു തുടർന്ന് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജിഎംഎഫ് ഗ്ലോബൽ ചെയർമാൻ   റാഫി പാങ്ങോട് റിപ്പബ്ലിക് ദിന ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തു.

Advertisment

ഉദ്ഘാടന യോഗത്തിൽ ലോക രാജ്യങ്ങളെ മുന്നിൽ ഇന്ത്യയെന്നു നമ്മുടെ  മഹാരാജ്യം സ്വതന്ത്ര്യം കിട്ടിയതിനുശേഷം നമ്മുടെ രാജ്യം മതസൗഹാർദത്തെയും സാഹോദര്യത്തെയും കാത്തുസൂക്ഷിച്ചു കൊണ്ടായിരുന്നു മാറിമാറി ഭരണകർത്താക്കൾ ചെയ്തുകൊണ്ടിരുന്നത്. ഇന്ത്യയെ ചില കോപ്പറേറ്റ്  രാഷ്ട്രീയ കൂട്ടുകെട്ട് സൗഹൃദത്തെയും സാഹോദര്യത്തെയും തകർത്തു കൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ  ഭരണഘടനയെ വിള്ളൽ ഉണ്ടാക്കുന്ന പ്രവർത്തനത്തിലാണ്  ഇവരുടെ കടന്നുകയറ്റം.

2

രാജ്യത്തിനുവേണ്ടിരക്തസാക്ഷികളായ നമ്മുടെ പൂർവികരായ സമരനായകരോട് അവർ കണ്ട ഇന്ത്യയെ വിറ്റുകൊണ്ടാണ് കോർപ്പറേറ്റുകളുടെ കടന്നുകയറ്റമായി മാറിയിരിക്കുന്നത്.. നാം ഇന്ത്യക്കാരാണ്  നമ്മുടെ മതേതരത്വം ഭരണഘടന നെഞ്ചിലേറ്റിക്കൊണ്ട് നമ്മൾ മുന്നോട്ടു പോവുക തന്നെ വേണം ഇനിയൊരു സ്വാതന്ത്ര്യത്തിന് വേണ്ടി നാം ഇറങ്ങുവാൻ ചിലപ്പോൾ കോപ്പറേറ്റുകളുടെ കൂടെ നമ്മുടെ രാജ്യത്തിന് വേണ്ടി നാം സമരം ചെയ്യേണ്ടി വരുന്ന കാലത്ത് കൂടിയാണ് നാം സഞ്ചരിക്കുന്നത് എന്ന് ചെയർമാൻ റാഫി പാങ്ങോട് പറയുകയുണ്ടായി.

തുടർന്ന് 18 വർഷക്കാലം യുഎഇയിൽ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിച്ച ലീഗൽ അഡ്വൈസർ കൂടിയായ അഡ്വക്കേറ്റ് സന്തോഷ് കെ നായർക്ക് ഡോക്ടർ അംബേദ്കർ കർമ്മപുരസ്കാരം നൽകുകയുണ്ടായി. സാംസ്കാരിക വേദിയിൽ ഫജറുദ്ദീൻ മൂപ്പൻ. റിയാസ് കുന്നിൽ  ഷാജി പാപ്പൻ. ഷാജി വിജയൻ. അൻസിൽ  ആലുവ. യുഎഇയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന അനേകം സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ ആയിരുന്നു 75 മത് റിപ്പബ്ലിക് ദിനാഘോഷം നടന്നത്...

Advertisment