സൗദിയിൽ കൊറോണ വകഭേദം:   വ്യാപനം വേഗതയിൽ;  ആശങ്ക വേണ്ടതില്ലെന്നും ആരോഗ്യ വിഭാഗം

New Update
33

ജിദ്ദ:    കൊറോണാ വൈറസിന്റെ വകഭേദം വേഗത്തിൽ  പറന്നു കൊണ്ടിരിക്കുന്നതായി സൗദിയിലെ ആരോഗ്യ വിഭാഗം  പ്രസ്താവിച്ചു.    എന്നാൽ, ആശങ്കയിൽ  ആവേണ്ട  അവസ്ഥയില്ലെന്നും  ബന്ധപ്പെട്ടവർ  വ്യക്തമാക്കി.

Advertisment

ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ വിവിധ മേഖലകളിൽ  കൊറോണയുടെ  വകഭേദമാണ്  ജെ എൻ 1  ആണ്  പറന്നുകൊണ്ടിരിക്കുന്നത്.   ഇതിന്റെ വ്യാപനം  വിലയിരുത്തിയതായി  സൗദിയിലെ   പുബ്ലിസ് ഹെൽത്ത് അതോറിറ്റി  ബുധനാഴ്ച വൈകീട്ട്  സ്ഥിരീകരിച്ചു.   "പ്രാദേശികമായി  ജെ എൻ.1 വേരിയന്റിന്റെ വ്യാപനത്തിന്റെ വേഗത നിരീക്ഷിച്ചു.    അതിന്റെ  വ്യാപന വേഗതയുടെ  നിരക്ക് 36% ൽ എത്തിയതായാണ്  കണ്ടെത്താനായത്.   

"അതേസമയം,  തീവ്രപരിചരണ പ്രവേശനത്തിൽ വർദ്ധനവുണ്ടായില്ല;  ആശങ്കപ്പെടേണ്ട കാര്യവുമില്ല." -  അതോറിറ്റി സ്ഥിരീകരിച്ചു.

Advertisment