ഗസ്സയിലെ ജനതയോടുള്ള ഐക്യദാർഢ്യമെന്ന നിലയിൽ ഇസ്രായേൽ കപ്പലുകളെ തടയുന്നത്  തുടരും":   ഹൂഥി നേതാവ്

New Update
333

ജിദ്ദ:   ലോകം കയ്യും കെട്ടി നിൽക്കെ പതിനായിരങ്ങളെ കൊന്നൊടുക്കി കൊണ്ട്  ഗസ്സയിൽലെ ബോംബിങ്ങും നരനായാട്ടും   ഇസ്രായേൽ  തുടരവേ അവരുമായി ബന്ധപ്പെട്ട കപ്പലുകളെ തടയുകയും ആക്രമിക്കുകയും ചെയ്യുന്നത് തുടരുമെന്ന്  യമനിലെ സായുധ അൻസാറുള്ളാ  ഹൂഥി നേതാവ് അബ്ദുൽ മാലിക് അൽഹൂഥി പ്രഖ്യാപിച്ചു.   വ്യാഴാഴ്ച മാധ്യമങ്ങളിലൂടെ നടത്തിയ പ്രസ്താവനയിലൂടെയാണ് ഹൂഥി നേതാവ് ഇക്കാര്യം ആവർത്തിച്ചത്.

Advertisment

ഗാസയിലെ ഫലസ്തീൻ ജനതയ്ക്ക്  ആശ്വാസം കൈവരുന്നത് വരെ ഈ നടപടി തുടരുന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഹൂഥി നേതാവ് വിവരിച്ചു.      യമനിൽ യു എസ്സും ബ്രിട്ടനും നടത്തുന്ന  ആക്രമണങ്ങൾ  വിപരീതഫലമാണ്‌  ഉണ്ടാക്കുകയെന്നും  ആക്രമണം  “ഞങ്ങളുടെ ഇച്ഛാശക്തിയെയും  നിശ്ചയദാർഢ്യത്തെയും” ബാധിക്കില്ലെന്നും  ഇറാൻ അനുകൂല ഹൂതികൾ  പറഞ്ഞു.

നിലവിലെ ഇസ്രായേൽ - ഫലസ്തീൻ സംഘർഷത്തിൽ  ഹൂതികളൂം ഹിസ്ബുല്ലയും മാത്രമാണ് ഇസ്രയേലിനെതിരെ   പ്രായോഗിക തലത്തിൽ  എന്തെങ്കിലും  കൈകൊണ്ടുകൊണ്ടിരിക്കുന്നത്.  അതാകട്ടെ, ഇസ്രയേലിനെയും സഖ്യ രാജ്യങ്ങളെയും ചെറുതായൊന്നുമല്ല അലോസരപ്പെടുത്തുന്നതും.

“അമേരിക്ക ഭക്ഷണവും മരുന്നും ഗാസയിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ല എന്ന് മാത്രമല്ല, നമ്മുടെ രാജ്യവുമായുള്ള  ഉരസൽ  വർദ്ധിപ്പിക്കുകയും ചെയ്യുന്നു,  എന്നാൽ  ഈ  സംഘർഷം അവർക്ക് തന്നെയാണ് നഷ്ടമുണ്ടാക്കുക" -  അദ്ദേഹം പറഞ്ഞു.

“നമ്മുടെ രാജ്യത്തിനെതിരായ അമേരിക്കയുടെ വർദ്ധനവിന് സാമ്പത്തിക വീക്ഷണകോണിൽ നിന്ന് അവർക്ക് കനത്ത വിലയുണ്ട്, മാത്രമല്ല ഇത് യുദ്ധത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിലും പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment