മക്കയിൽ ചികിത്സയിലായിരുന്ന വാഴക്കാല സ്വദേശിയായ സാമൂഹ്യ പ്രവർത്തകൻ മരണപെട്ടു

New Update
333

മക്ക: ഹജ്ജ് ഉൾപ്പെടയുള്ള സാമൂഹ്യ സേവനങ്ങളിലെ മുൻനിര പ്രവർത്തകനായ മലയാളി മക്കയിലെ ആശുപത്രിയിൽ വെച്ച്  അന്ത്യശ്വാസം വലിച്ചു.   എറണാകുളം, കണയന്നൂർ, വാഴക്കാല സ്വദേശി  യൂനുസ് കക്കാട്ട് (50) ആണ്  വിടപറഞ്ഞത്.

Advertisment

ഭാര്യ:   ആരിഫ (മക്കയിലെ അൽനൂർ ആശുപത്രിയിൽ  സ്റ്റാഫ് നേഴ്‌സ്).  മകൾ:  സഫ.  മകൻ:  ആസിഫ് ഇവർ മക്കയിൽ തന്നെയാണുള്ളത്.    

മക്കയിലെ പ്രധാന സാമൂഹ്യ  സേവകനും  കെ എം സി സി  നേതൃനിരയിലെ  സജീവ പ്രവർത്തകനുമായിരുന്നു. നടപടികൾ പൂർത്തിയായാൽ മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുമെന്ന്  ഇതിനായി രംഗത്തുള്ള കെ എം സി സി പ്രവർത്തകർ അറിയിച്ചു.

ഏതാനും  ദിവസങ്ങൾക്ക് മുമ്പ്  സുബ്ഹി നമസ്കാരാനന്തരം  കുടുംബവുമായി  സംസാരിച്ചു കൊണ്ടിരിക്കേ  യൂനുസ്  തളർന്ന്  വീണിരുന്നു.  തുടർന്ന്, അദ്ദേഹത്തെ  മക്കയിലെ  കിംഗ്  അബ്ദുല്ല മെഡിക്കൽ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ  ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.  തലച്ചോറിലുണ്ടായ രക്തസ്രാവമായിരുന്നു പ്രശ്നം.   പിന്നീട്,  അതീവ ഗുരുതരാവസ്ഥയിൽ  തീവ്രപരിചരണ വിഭാഗം വെന്റിലേറ്ററിലേക്ക്  മാറ്റുകയും ചെയ്തു.  അങ്ങനെയിരിക്കെയാണ്  അന്ത്യം.

Advertisment