/sathyam/media/media_files/j9YRatRZKwghzJnFlG4O.jpeg)
ജിദ്ദ: 2024 ജൂലൈ 21 മുതൽ സൗദിയിലെ എഞ്ചിനീയറിംഗ് തൊഴിലുകളിൽ ഇരുപത്തിയഞ്ച് ശതമാനം സ്വദേശികളായിരിക്കും. എൻജിനീയറിംഗ് പ്രൊഫഷനുകളിൽ 25 ശതമാനം സൗദിവത്കരണം നടപ്പാക്കാനുള്ള തീരുമാനം സൗദി മാനവശേഷി - സാമൂഹിക വികസന മന്ത്രാലയമാണ് ഞായറാഴ്ച പ്രഖ്യാപിച്ചത്. നഗര, ഗ്രാമ കാര്യ - ഹൗസിംഗ് മന്ത്രാലയവുമായി സഹകരിച്ചായിരിക്കും ഇത് നടപ്പാക്കുക. രാജ്യത്തിൻറെ വിവിധ മേഖലകളിലുള്ള തൊഴിലന്വേഷകരായ യുവതീ യുവാക്കൾക്ക് ആകർഷകമായ തൊഴിലവസരങ്ങൾ ഉറപ്പാക്കലാണ് ഇരു മന്ത്രാലയങ്ങളുടെയും ലക്ഷ്യം.
പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ജൂലൈ മാസത്തിൽ മൂന്നാം വാരത്തിലാണ് നിയമം പ്രാബല്യത്തിലാക്കുക. അഞ്ചോ അതിലധികമോ എഞ്ചിനീറിംഗ് ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കാണ് ഇത് ബാധകമാവുക. സിവിൽ എഞ്ചിനീയർ, ഇന്റീരിയർ ഡിസൈൻ എഞ്ചിനീയർ, സിറ്റി പ്ലാനിംഗ് എഞ്ചിനീയർ, ആർക്കിടെക്റ്റ്, മെക്കാനിക്കൽ എഞ്ചിനീയർ, സർവേയിംഗ് എഞ്ചിനീയർ. തൊഴിലുകൾക്കെല്ലാം പുതിയ തീരുമാനം ബാധകമായിരിക്കും.
/sathyam/media/media_files/LxCg7x2exx1hZIHrRXCD.jpeg)
അനുയോജ്യമായ തൊഴിലാളികളെ കണ്ടെത്തുന്നതിനും ആകര്ഷിക്കുന്നതിനുമുള്ള നടപടികളെ മന്ത്രാലയങ്ങളുടെ ഏജൻസികൾ പിന്തുണക്കും. ഇതിന് ​ വേണ്ട സഹായം നൽകുക, റിക്രൂട്ട്‌മെൻറ്​, കരിയർ തുടർച്ച തുടങ്ങിയ നടപടികളെ നിരീക്ഷിക്കുക, മന്ത്രാലത്തി​െൻറ സ്വദേശിവത്​കരണ സഹായ പരിപാടികളിൽ നിന്നുള്ള പ്രയോജനം ലഭിക്കാനുള്ള മുൻഗണന, ഹദഫ് (റിസോഴ്സസ് ഡെവലപ്മെൻറ്​ ഫണ്ട്​) വഴിയുള്ള സഹായം തുടങ്ങിയെല്ലാം തീരുമാനം വേണ്ടവിധം നടപ്പാക്കുന്ന സ്ഥാപനങ്ങൾക്ക് ലഭിക്കും.
അതോടൊപ്പം, ഇക്കാര്യത്തിൽ നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കു മേൽ പിഴ ഉൾപ്പെടയുള്ളവ ചുമത്തുമെന്നും മന്ത്രാലയ പ്രസ്താവന തുടർന്നു.
0അതേസമയം, സ്വദേശിവൽക്കരണ തോത് ഇരുപത്തിയഞ്ച് ശതമാനം മാത്രമാണെന്നതിനാൽ പുതിയ തീരുമാനം മലയാളികൾ ഉൾപ്പെടെ സൗദിയിൽ മികച്ച തസ്തികകളിൽ തൊഴിൽ തേടുന്നവർക്ക് പെട്ടെന്ന് വലിയ ആഘാതമായി മാറില്ലെന്നാണ് വിലയിരുത്തൽ. വിദഗ്ദരായ സ്വദേശികളെ മുറക്ക് കിട്ടുമെന്ന് ഉറപ്പില്ലെന്നതും, വലിയ വലിയ പ്രോജക്ടുകൾ സൗദിയിൽ നിരവധിയാണെന്നതും ഇന്ത്യൻ എഞ്ചിനീയർമാർക്ക് സൗദിയിൽ വലിയ സ്വീകാര്യതയാണുള്ളതെന്നതും പോസിറ്റിവ് ഘടകങ്ങളായി നിലനിൽക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us