ഐ സി എഫ്‌ ദമ്മാം സിറ്റി സെക്ടർ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

New Update
t

ദമ്മാം: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ സി എഫ്‌) രാജ്യാന്തര തലത്തിൽ ആചരിക്കുന്ന വികസന വർഷാചരണത്തിന്റെ ഭാഗമായി ദമ്മാം സിറ്റി സെക്ടർ ആരോഗ്യസെമിനാർ സംഘടിപ്പിച്ചു. "ബെറ്റർ വേൾഡ്‌ ബെറ്റർ ടുമോറോ" എന്ന പ്രമേയത്തിലുള്ള വർഷാചരണത്തിന്റെ ഭാഗമായുള്ള ഹെൽതോറിയം ക്യാംപയിനിനോടനുബന്ധിച്ച്‌ മെഡി - കോൺ എന്ന നാമധേയത്തിൽ ദമ്മാം സഫ ക്ലിനിക്കിൽ വെച്ചായിരുന്നു ആരോഗ്യ സെമിനാർ.

Advertisment

പരിപാടിയിൽ 'പ്രമേഹവും കിഡ്‌നി രോഗവും' എന്ന വിഷയം ഡോ.ആശിഖ്‌ അവതരിപ്പിച്ചു. പ്രവാസികളിൽ ജീവിതശൈലി രോഗങ്ങളുടെ നിരക്ക്‌ വളരെ കൂടുതലാണെന്നും കൃത്യമായ വ്യായാമവും ഭക്ഷണ ക്രമീകരണവും നടത്തിയാൽ ആരോഗ്യം വീണ്ടെടുക്കാൻ അനായാസം കഴിയുമെന്ന് ഡോ. ആശിഖ്‌ പറഞ്ഞു. പൊതുപ്രവർത്തനങ്ങളോടൊപ്പം കൂടെക്കുടെയുള്ള ഇത്തരം ആരോഗ്യ ബോധവൽകരണ ശ്രമങ്ങൾ പ്രവാസി സംഘടനകൾ ഏറ്റെടുക്കേണ്ടതുണ്ടെന്നും സെമിനാർ അഭിപ്രായപ്പെട്ടു.

3

പ്രദേശത്തെ പ്രവാസികളെ നേരിൽ കണ്ട്‌ ലഘുലേഖ വിതരണം, ഇലൽഖുലൂബ്‌, നെഫ്രോട്ടിക് സർവ്വേ എന്നിവ പൂർത്തീകരിച്ചാണ്‌ ആരോഗ്യ സെമിനാർ നടത്തിയത്‌. ഐ സി എഫ്‌ സെക്ടർ ഫിനാൻസ്‌ സെക്രട്ടറി സക്കീറുദ്ദീൻ മന്നാനി അധ്യക്ഷത വഹിച്ചു. ഈസ്റ്റേൺ പ്രൊവിൻസ്‌ സഫ്‌വ കോർഡിനേറ്റർ അഹ്‌മദ്‌ നിസാമി ഉദ്‌ഘാടനം ചെയ്തു.

പ്രൊവിൻസ്‌ ദഅ് വ സെക്രട്ടറി ഹാരിസ്‌ ജൗഹരി, ആർ എസ്‌ സി നാഷനൽ ജനറൽ സെക്രട്ടറി അബ്ദുൽറഊഫ്‌ പാലേരി, മുനീർ തോട്ടട ,റമളാൻ മുസ്ലിയാർ,ഹർഷദ് ഏടയന്നൂർ, ഹമീദ്‌ വടകര എന്നിവർ സംബന്ധിച്ചു. യൂനുസ്പറമ്പിൽ പീടിക, സിദ്ദീഖ്‌ സഖാഫി ഓമശ്ശേരി, ഫൈസൽ വെങ്ങാട്, സലീം സഖാഫി ചേലമ്പ്ര, മുസ്തഫ മുക്കോട്,അഹ്മദ് തോട്ടട, സഹീർ പെരിന്തൽമണ്ണ എന്നിവർ നേതൃത്വം നൽകി. അഷ്‌റഫ്‌ ചാപ്പനങ്ങാടി സ്വാഗതവും അഷ്‌റഫ്‌ ലത്വീഫി നന്ദിയും പറഞ്ഞു.

Advertisment