"ഡൂങ്കി" നാളെ തിയറ്ററുകളിൽ; സൗദിയിൽ നിന്ന് കൂടി ചിത്രീകരിച്ച ഷാരൂഖ് ഖാൻ ചിത്രം

New Update
369

ജിദ്ദ:    നിരവധി രംഗങ്ങൾ  സൗദിയിൽ വെച്ച്  ചിത്രീകരിച്ച ബോളിവുഡ് ചിത്രം " ഡൂങ്കി"  നാളെ തിയറ്ററുകൾ മിഴിതുറക്കും.   രാജ്‌കുമാർ ഹിറാനിയുടെ സംവിധാനത്തിലുള്ള ചിത്രത്തിൽ  ഷാരുഖ് ഖാൻ ആണ് നായകൻ.   ലോകത്തെങ്ങും എന്ന പോലെ സൗദിയിലെ തിയറ്ററുകളിലും  ഡൂങ്കി   വ്യാഴാഴ്ച്ച തന്നെ റിലീസ് ചെയ്യും.   സൗദി ഫിലിം കമ്മീഷൻ അറിയിച്ചതാണ് ഇക്കാര്യം.

Advertisment

സൗദി ഫിലിം കമ്മീഷന്റെയും വിഷൻ 2030 പ്രോഗ്രാമുകളിൽ ഒന്നായ ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമിന്റെയും പിന്തുണയോടെ അതുല്യമായ ഭൂമിശാസ്ത്രപരമായ വൈവിധ്യം നിറഞ്ഞ സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ഡൻകിയിൽ നിന്നുള്ള രംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്.    സൗദിയിലെ ജിദ്ദ, തബൂക്ക്, അത്യാധുനിക നഗരമായ നിയോം തുടങ്ങിയ സ്ഥലങ്ങളിൽ വെച്ചായിരുന്നു സൗദിയിലെ  ഷൂട്ടിംഗ്.   ചിത്രീകരണ വർക്കുകളിൽ  15 ലേറെ സൗദി സാങ്കേതിക വിദഗ്ധർ പങ്കെടുത്തിട്ടുണ്ട്.  രണ്ടാഴ്ചകളോളം നീണ്ട  ഷൂട്ടിംഗ് ആണ്   ഡൂങ്കിയ്ക്ക് വേണ്ടി സൗദിയിൽ സംഘടിപ്പിച്ചത്.

തപ്‌സി പന്നു,  വിക്കി കൗശൽ,   സതീഷ് ഷാ, ബൊമൻ ഇറാനി തുടങ്ങിയവരാണ് മറ്റു നടന്മാരിൽ ചിലർ. ഇതാദ്യമല്ല  സൗദി ഒരിന്ത്യൻ സിനിമയ്ക്ക് ലൊകേഷൻ ആകുന്നത്.    നേരത്തെ ഹോളിവുഡ് സിനിമ കാണ്ഡഹാറിൽ നിന്നുള്ള രംഗങ്ങളും സൗദിയിൽ  വെച്ച് ചിത്രീകരിച്ചിരുന്നു.

മേഖലാ, ആഗോള തലത്തിൽ സിനിമാ ഡെസ്റ്റിനേഷനാക്കി സൗദി അറേബ്യയെ മാറ്റാനും സിനിമാ നിർമാണത്തിനും ചിത്രീകരണത്തിനും ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കാനും ഈ മേഖലയിൽ സൗദി അറേബ്യയുടെ മത്സരശേഷി ഉയർത്താനുമാണ് സൗദി ഫിലിം കമ്മീഷൻ ശ്രമിക്കുന്നത്.

Advertisment