/sathyam/media/media_files/2025/11/14/g-2025-11-14-03-42-16.jpg)
2028 യൂറോകപ്പിലെ ഏഴ് മത്സരങ്ങള്‍ക്ക് ഡബ്ലിനിലെ അവൈവ സ്റ്റേഡിയം വേദിയാകും. അഞ്ച് ഗ്രൂപ്പ് മത്സരങ്ങള്‍, ഒരു റൗണ്ട് 16 മത്സരം, ഒരു ക്വാര്‍ട്ടര്‍ ഫൈനല്‍ എന്നിവയാണ് സ്റ്റേഡിയത്തില്‍ നടക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.
24 ടീമുകള്‍ ഉള്‍പ്പെട്ട 31 ദിവസം നീളുന്ന ടൂര്‍ണ്ണമെന്റില്‍ ആകെ 51 മത്സരങ്ങളാണ് ഉണ്ടാകുക. മത്സരങ്ങള്‍ക്കുള്ള ഒമ്പത് വേദികളില്‍ ഒന്നാണ് അവൈവ. വില്ല പാർക്ക് (ബിർമിനഖം), നാഷണൽ സ്റ്റേഡിയം ഓഫ് വാൽസ് (കാർഡിഫ്), ഹമ്പഡൻ പാർക്ക് (ഗ്ലാസ്ഗൗ), എവെർട്ടൻ സ്റ്റേഡിയം (ലിവർപൂൾ), ടോട്ടെന്ഹം ഹോട്ട്സ്പുർ സ്റ്റേഡിയം (ലണ്ടൻ), വെമ്ലെ സ്റ്റേഡിയം (ലണ്ടൻ), മഞ്ചേസ്റ്റർ സിറ്റി സ്റ്റേഡിയം (മഞ്ചേസ്റ്റർ) സെന്റ്. ജെയിംസ് ’ പാർക്ക് (ന്യൂകാസ്‌ലെ) എന്നിവയാണ് മറ്റ് വേദികള്‍.
തീരുമാനം അയര്‍ലണ്ടിന്റെ കായികമേഖലയ്ക്ക് വലിയ കുതിപ്പ് പകരുമെന്ന് പ്രധാനമന്ത്രി സൈമണ്‍ ഹാരിസും, ഉപപ്രധാനമന്ത്രിയും, വിദേശകാര്യമന്ത്രിയുമായ സൈമണ്‍ ഹാരിസും പ്രതികരിച്ചു. കൂടുതല്‍ വിദേശ സന്ദര്‍ശകരെയും ഇത് ആകര്‍ഷിക്കും. ഐറിഷ് ഫുട്‌ബോളിന് ഇത് വലിയ ഒരു ദിനമാണെന്ന് കായികമന്ത്രി പാട്രിക് ഒ’ഡൊണോവനും പറഞ്ഞു.
ഇംഗ്ലണ്ട്, സ്‌കോട്‌ലണ്ട്, വെയില്‍സ്, അയര്‍ലണ്ട് എന്നിവരാണ് 2028 യൂറോ ഗെയിംസിന് ആതിഥ്യമരുളുക
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us