അയർലണ്ട് കള്ളപ്പണ വേട്ടയ്ക്കായി ഇന്റര്‍പോള്‍- ഗാര്‍ഡ സംയുക്ത ഓപ്പറേഷന്‍ 63 പേര്‍ അറസ്റ്റിലായി

New Update
7yggggggggggd

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഗാര്‍ഡയും ഇന്റര്‍പോളും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ അയര്‍ലണ്ടില്‍ നിന്നും 264 പേരെ അറസ്റ്റ് ചെയ്തു.

Advertisment

വ്യാജ പേരുകളില്‍ അക്കൗണ്ടുകള്‍ തുറന്നുവെന്ന സംശയത്തെത്തുടര്‍ന്ന് ഈ അക്കൗണ്ടുകള്‍ മരവിപ്പിച്ചു.ഇവര്‍ക്കെതിരെ കേസെടുത്തു.

81,133 യൂറോയും ക്രിപ്റ്റോകറന്‍സിയായ 260,953 ഡോളറും പിടിച്ചെടുത്തു.രണ്ട് കാറുകളും കള്ളപ്പണം ഉപയോഗിച്ച് വാങ്ങിയതെന്ന് കരുതുന്ന 49,000 യൂറോ വിലമതിക്കുന്ന സാധനങ്ങളും പിടിച്ചെടുത്തതില്‍ ഉള്‍പ്പെടുന്നു.11 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.

ലോകത്തെ 21 രാജ്യങ്ങളിലായാണ് ഇന്റര്‍പോള്‍ ഓപ്പറേഷന്‍ നടത്തിയത്.ഡബ്ലിന്‍, കെറി, ലാവോയിസ്, ടിപ്പററി, ഗാല്‍വേ എന്നിവിടങ്ങളില്‍ നിന്നുള്ള ഗാര്‍ഡയും ഓപ്പറേഷനില്‍ പങ്കാളികളായി.ഓപ്പറേഷന്റെ ഭാഗമായി 37 റെയ്ഡുകളാണ് നടത്തിയത്

Advertisment