ലൌത്ത് കമ്പനി സുർടാങ്കില്‍ 80 തൊഴില്‍ അവസരങ്ങള്‍

New Update
Vvghhhhjj

എഞ്ചിനീയറിംഗ് സേവന ദാതാവായ സുർ ടാങ്ക് (Suretank )കമ്പനിയുടെ ലൗത്ത് സ്ഥാപനങ്ങളിൽ 80 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചു. 2025-ഓടെ കമ്പനിയുടെ വാർഷിക വരുമാനം €50 ദശലക്ഷത്തിൽ നിന്ന് €75 ദശലക്ഷമായി ഉയര്‍ത്താനുള്ള ഭാഗമായാണ് ഈ നിയമനം.

Advertisment

1995-ൽ സ്ഥാപിതമായ സുർ ടാങ്ക്, ഡൺലീർ, കൗണ്ടി ലൗത്തിൽ ആസ്ഥാനമായാണ് പ്രവർത്തിച്ചു വരുന്നത്. ഗ്ലോബൽ ഇൻഫ്രാസ്ട്രക്ചർ, ഫാർമ, മറൈൻ, എനർജി കമ്പനികൾക്ക് മൊഡ്യുലാർ, ടാങ്ക് സേവനങ്ങള്‍ നൽകുന്നു. മുന്‍പ് ഓഫ്ഷോർ ഓയിൽ, ഗ്യാസ് മേഖലകളിൽ പ്രവര്‍ത്തിച്ചിരുന്ന കമ്പനി, ഇപ്പോൾ ഓഫ്ഷോർ വിൻഡ്, ഡാറ്റാ സെന്ററുകൾ, ഫാർമസ്യൂട്ടിക്കൽസ്, റീസൈക്ലിംഗ്, വൈദ്യുതി ഗ്രിഡുകൾ തുടങ്ങിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.

പുതിയ നിയമനങ്ങൾ കമ്പനിയിലെ ജോലിക്കാരുടെ എണ്ണം 300-ൽ കൂടുതലായി ഉയർത്തും. ഈ വർഷം തന്നെ ഈ നിയമനം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. സെയിൽസ്, മാർക്കറ്റിംഗ്, എഞ്ചിനീയറിംഗ്, ക്വാളിറ്റി അഷ്യൂറൻസ്, ഓപ്പറേഷൻസ്, ഫിനാൻസ് തുടങ്ങിയ മേഖലകളിലാണ് നിയമനം നടത്തുന്നത്.

Advertisment