അയർലണ്ടിലെ മയോയിൽ വാഹനാപകടം, മലയാളി നഴ്സ് കൊല്ലപ്പെട്ടു

New Update
gacdgadvahvdah

ന്യൂ പോർട്ട്: കൗണ്ടി മയോയിൽ ഇന്നലെ ഉച്ചക്ക് ഉണ്ടായ വാഹനാപകടത്തിൽ മലയാളി നേഴ്സ് മരണപ്പെട്ടു. റോസ് കോമൺ ഹോസ്പിറ്റലിൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന ലിസി സാജുവാണ് മരണപ്പെട്ടത്. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിയാണ്.

Advertisment

N59 റോഡിൽ ന്യൂപോർട്ടിനും മുൾറാനിക്കുമിടയിൽ വൈകിട്ട് 4:30 മണിയോടെ മറ്റൊരു വാഹനവുമായി കുട്ടിയിടിചച്ച് അപകടമുണ്ടായത്. ഏക മകൻ എഡ്വിനോടൊപ്പം കൗണ്ടി കിൽഡറിലെ നെസിനടുത്ത് കില്ലിലാണ് ഇവർ താമസിക്കുന്നത്. മകൾ ദിവ്യ. ഇതേ വാഹനത്തിലുണ്ടായിരിന്ന ലിസിയുടെ ഭർത്താവ് അടക്കം മറ്റു രണ്ട് പേർക്ക് കൂടി ഗുരുതരമായ പരിക്കുകളുള്ളതയാണ് റിപ്പോർട്ടുകൾ.

ഇവരെ മയോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്ന മറ്റ് നാല് പേരെയും പരിക്കുകളോടെ മയോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Advertisment