/sathyam/media/media_files/nHriUeXvYOcEONMmBhfe.jpg)
കഴിഞ്ഞ പത്ത് ദിവസത്തിനിടെ മറ്റ് രണ്ട് ആനകളുടെ മരണത്തിനിടയാക്കിയ അതേ വൈറസ് ബാധിച്ച് മൂന്നാമത്തെ ഒരാനയും കൂടി ആന രോഗബാധയാണെന്ന് സ്ഥിരീകരിച്ചു ഡബ്ലിന്‍ സൂ അധികൃതര്‍.
എലിഫന്റ് എന്‍ഡോതെലിയോട്രോപിക് ഹെര്‍പ്പസ് വൈറസ് (ഇഇഎച്ച്വി) ബാധിച്ച് എട്ടുവയസ്സുള്ള അവനിയും ഏഴുവയസ്സുള്ള സിന്ദയും കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചതിന് തൊട്ടു പിന്നാലെ 17 വയസ്സുള്ള ഏഷ്യന്‍ ആനയും,മുമ്പ് മരണപ്പെട്ട സിന്ധ ആനയുടെ അമ്മയുമായ ആശയ്ക്ക് ഇഇഎച്ച് പോസിറ്റീവ് ആണെന്ന് മൃഗശാല അറിയിച്ചു.
ആഷയുടെ പ്രായം ‘കൂടുതല്‍ ആയതിനാല്‍ തന്നെ അവള്‍ വൈറസിനെ അതിജീവിച്ചേക്കാമെന്ന പ്രതീക്ഷയിലാണ് മൃഗശാല അധികൃതര്‍.
”പ്രായമായതിനാല്‍, അണുബാധയ്ക്കെതിരെ പോരാടുന്നതിന് ആന്റിബോഡികള്‍ വികസിപ്പിക്കാന്‍ അവളുടെ ശരീരത്തിന് കൂടുതല്‍ സമയമുണ്ട്, ഇത് അവള്‍ക്ക് അതിജീവനത്തിനുള്ള കൂടുതല്‍ സാധ്യത നല്‍കുന്നു,” ഡബ്ലിന്‍ സൂ അധികൃതര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
‘ആശയ്ക്ക് ഏറ്റവും മികച്ച പരിചരണം നല്‍കാന്‍ വെറ്ററിനറി ടീം അശ്രാന്തമായി പ്രവര്‍ത്തിക്കുന്നുണ്ട് , ഞങ്ങള്‍ അവളുടെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു. ഇ.ഇ.എച്ച്.വി ഒരു ഗുരുതരവും പ്രവചനാതീതവുമായ രോഗമാണ്, എന്നാല്‍ നേരത്തെ കണ്ടെത്തുകയും ശരിയായ ചികിത്സ നല്‍കുകയും ചെയ്താല്‍, ഞങ്ങള്‍ ഒരു നല്ല ഫലം പ്രതീക്ഷിക്കുന്നു. ‘അറിയിപ്പില്‍ പറയുന്നു.
നിലവില്‍, മൃഗശാലയിലെ മറ്റ് ആനകള്‍ ഇ.ഇ.എച്ച്.വിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നില്ല, എന്നിരുന്നാലും ജീവനക്കാര്‍ അവരുടെ ആരോഗ്യനിലയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് മൃഗശാല അറിയിച്ചു.
ജീവനക്കാര്‍ സങ്കടത്തില്‍
തങ്ങള്‍ പൊന്നുപോലെ കരുതിയിരുന്ന രണ്ട് ആനകള്‍ ഒരാഴ്ചയ്ക്കിടയില്‍ മരണപ്പെട്ടതോടെ ആകെ സങ്കടത്തിലാണ് മൃഗശാലയിലെ ഇവരുടെ പരിചാരകര്‍.രണ്ട് ആനകളുടെ നഷ്ടം ലോകമെമ്പാടുമുള്ള ആനകളുടെ സംരക്ഷണത്തിന് ‘വലിയ തിരിച്ചടിയാണെന്ന് ഡബ്ലിന്‍ മൃഗശാലയിലെ മുന്‍ ഓപ്പറേഷന്‍സ് മാനേജരായ മിസ്റ്റര്‍ ക്രൈറ്റണ്‍ പറഞ്ഞു.
വൈറസ് ‘വളരെ വളരെ ആക്രമണാത്മകമാണ്’ എന്നാല്‍ പ്രായമായ ആനകള്‍ക്ക് കൂടുതല്‍ പ്രതിരോധശേഷി ഉണ്ടെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു..
17 വയസുകാരിയായ ആശ ആനയുടെ രോഗപ്രതിരോധ ശേഷി കൂടുതല്‍ പുരോഗമിച്ചിട്ടുണ്ട്.’അവള്‍ രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല, ടീം വളരെ ശുഭാപ്തിവിശ്വാസത്തോടും പ്രതീക്ഷയോടും കൂടിയാണ് കാത്തിരിക്കുന്നത്., പക്ഷേ ഇപ്പോഴത്തെ അവസ്ഥ 24 മണിക്കൂറിനുള്ളില്‍ മാറാം.’
ആനക്കൂട്ടത്തെ മുഴുവന്‍ നിരീക്ഷിച്ചുവരികയാണ് – പ്രത്യേകിച്ച് പത്ത് വയസ്സ് പ്രായമുള്ള ഏറ്റവും പ്രായം കുറഞ്ഞ പിടിയാനയടക്കം സാമിയ, ഇപ്പോള്‍ എല്ലാവരും സുഖമായിരിക്കുന്നുവെന്ന് മൃഗശാല അധികൃതർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us