വീണ്ടും മയക്കുമരുന്ന് വേട്ട: കിൽഡെയറിൽ നിന്നും പിടിച്ചെടുത്തത് 9 കിലോ കെറ്റമീൻ

New Update
G

അയര്‍ലണ്ടില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. കൗണ്ടി കില്‍ഡെയറിലെ തെക്കന്‍ പ്രദേശത്തുള്ള വീടുകളില്‍ നടത്തിയ പരിശോധനയില്‍ വ്യാഴാഴ്ചയാണ് 9 കിലോഗ്രാം കെറ്റമീന്‍ പിടിച്ചെടുത്തത്. ഇതിന് വിപണിയില്‍ ഏകദേശം 540,000 യൂറോ വില വരും.

Advertisment

സംഭവത്തില്‍ 20-ലേറെ പ്രായമുള്ള ഒരു പുരുഷന്‍ അറസ്റ്റിലായിട്ടുണ്ട്. ഇയാളെ ഗാര്‍ഡ ചോദ്യം ചെയ്തുവരികയാണ്.

ഗാർഡ നാഷണൽ ഡ്രഗ്സ് ആൻഡ് ഓർഗാനിസ്ഡ് ക്രൈം ബ്യൂറോ, ന്യൂബ്രിഡ്ജ് ഡ്രഗ്സ് യൂണിറ്റ്, റിവേന് ’സ് കസ്റ്റമസ് സർവീസ് എന്നിവര്‍ ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്

Advertisment