New Update
/sathyam/media/media_files/3YLfCwzmt653hLsWwAWE.jpg)
കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുന്ന കൂലോക്കിലെ ഫാക്ടറി കെട്ടിടത്തില്‍ വീണ്ടും അഗ്‌നിബാധ.ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് രണ്ടു ദിവസത്തിനിടെ കൈകാര്യം ചെയ്യുന്ന മൂന്നാമത്തെ തീപിടുത്തമാണിത്.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. ഡബ്ലിനില്‍ നിന്നും രണ്ട് യൂണിറ്റ് അഗ്‌നിശമന സേനയെത്തി തീയണച്ചു.
Advertisment
ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപേക്ഷകരെ (ഐ പി എ) താമസിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇവിടെ പ്രദേശവാസികള്‍ പ്രക്ഷോഭത്തിലാണ്. അഭയാര്‍ത്ഥി കേന്ദ്രമാക്കുന്നതിനായി മുന്‍ ക്രൗണ്‍ പെയിന്റ്‌സ് ഫാക്ടറി സൈറ്റ് നവീകരി ക്കാനൊരുങ്ങുന്നതിനിടെയാണ് പ്രതിഷേധം ശക്തമായത്.
തിങ്കളാഴ്ചയും വ്യാഴാഴ്ചയും ഇവിടെ തീപ്പിടുത്തമുണ്ടായിരുന്നു. ഇതു സംബന്ധിച്ച് ഗാര്‍ഡ അന്വേഷണം നടക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us