ആപ്പിള്‍ പേ ഇനി മറ്റ് മൊബൈല്‍ ഫോണുകളിലും ലഭ്യമാകും

New Update
apple paybbh

ആപ്പിളിന്റെ ടാപ്പ്-ആന്‍ഡ്-ഗോ മൊബൈല്‍ പേയ്‌മെന്റ് സിസ്റ്റം മറ്റ് കമ്പനികള്‍ക്കു മുന്നിലും ഓപ്പണാകുന്നു.ഇ യു ആന്റിട്രസ്റ്റ് റെഗുലേറ്റേറുടെ അന്വേഷണം അവസാനിപ്പിക്കുന്നതിനൊപ്പം കനത്ത പിഴയകളില്‍ നിന്നും ഒഴിവാകുന്നതിനുമുള്ള നീക്കമായാണ് ഇതിനെ കാണുന്നത്.

Advertisment

ഈ തീരുമാനത്തോടെ യൂറോപ്പിലെ 3,000ലധികം ബാങ്കുകള്‍ക്കും മറ്റും ഇനി മുതല്‍ ആപ്പിള്‍ പേ ലഭ്യമാകും. ഇക്കാര്യം ഇ യു ആന്റിട്രസ്റ്റ് റെഗുലേറ്റേഴ്സും സ്ഥിരീകരിച്ചു.നാല് വര്‍ഷം നീണ്ട അന്വേഷണം അവസാനിപ്പിച്ചതായും അധികൃതര്‍ പറഞ്ഞു.

ആപ്പിള്‍ യൂറോപ്യന്‍ നിയന്ത്രണ ഏജന്‍സികളുമായി നിരന്തരം പോരാട്ടത്തിലായിരുന്നു. യൂറോപ്പിന്റെ നിയമങ്ങളെയൊന്നും മാനിക്കാതെ മുന്നോട്ടുപോകുന്ന സമീപനമായിരുന്നു ബഹുരാഷ്ട്രക്കമ്പനിയുടേത്.

ഇതിനെതിരെ ശക്തമായ നീക്കം യൂറോപ്യന്‍ വാച്ച് ഡോഗില്‍ നിന്നുമുണ്ടായതോടെയാണ് സമീപനങ്ങളില്‍ അയവുവരുത്താന്‍ ആപ്പിള്‍ നിര്‍ബന്ധിതമായത്.ആപ്പിളിന്റെ ഓഫര്‍ 10 വര്‍ഷത്തേക്ക് സാധുവായിരിക്കുമെന്ന് ഇ യു ആന്റിട്രസ്റ്റ് എന്‍ഫോഴ്‌സര്‍ യൂറോപ്യന്‍ കമ്മീഷന്‍ പറഞ്ഞു.

കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനുള്ള നീക്കത്തിന് തടയിടുന്നതിന് കൂടിയാണ് ആപ്പിളിന്റെ തീരുമാനമെന്നാണ് വിലയിരുത്തുന്നത്.
ഡിജിറ്റല്‍ മാര്‍ക്കറ്റ് ആക്ട് (ഡി എം എ) പ്രകാരം ആപ്പിളിന്റെ ബിസിനസ് രീതികളെക്കുറിച്ച് നിലവില്‍ മൂന്ന് അന്വേഷണങ്ങളാണ് കമ്പനി നേരിടുന്നത്.

മറ്റ് ആപ്പ് ഡെവലപ്പര്‍മാരെ ടാപ്പ് ആന്‍ഡ് ഗോ ടെക്‌നോളജി ആക്‌സസ് ചെയ്യുന്നതില്‍ നിന്ന് തടയുന്നതിന്റെ പേരില്‍ ഇ യു കോമ്പറ്റീഷന്‍ എന്‍ഫോഴ്‌സര്‍ രണ്ട് വര്‍ഷം മുമ്പ് ആപ്പിളിനെ വിലക്കിയിരുന്നു.ഈ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ജനുവരിയില്‍ കമ്പനി സന്നദ്ധതയറിയിച്ചിരുന്നു.

ആപ്പ് സ്റ്റോറിലെ നിയന്ത്രണങ്ങള്‍ വഴി സ്‌പോട്ടിഫൈയില്‍ നിന്നും മറ്റ് മ്യൂസിക് സ്ട്രീമിംഗിന് എതിരാളികളെ തടഞ്ഞതിന് മാര്‍ച്ചില്‍ ആപ്പിളിന് 1.84 ബില്യണ്‍ യൂറോ പിഴ ചുമത്തിയിരുന്നു. ആപ്പിളിനെതിരായ ആദ്യത്തെ യൂറോപ്യന്‍ യൂണിയന്‍ ആന്റിട്രസ്റ്റ് പെനാല്‍റ്റിയായിരുന്നു ഇത്.

ഐഫോണ്‍ ഉപയോഗിച്ച് മൊബൈല്‍ പേയ്‌മെന്റുകള്‍ക്കായി ആപ്പിള്‍ പേ ഉപയോഗിക്കാന്‍ മറ്റ് കമ്പനികള്‍ക്ക് ഇനി മുതല്‍ കഴിയും.ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും നൂതനവുമായ മൊബൈല്‍ വാലറ്റുകളുടെ വിശാലമായ ശ്രേണി ലഭ്യമാകുമെന്ന് ഋഡ ആന്റിട്രസ്റ്റ് ചീഫ് മാര്‍ഗ്രെഥെ വെസ്റ്റേജര്‍ പറഞ്ഞു.

ആപ്പിളിന്റെ ടാപ്പ്-ആന്‍ഡ്-ഗോ സാങ്കേതികവിദ്യ, മൊബൈല്‍ വാലറ്റുകള്‍ ഉപയോഗിച്ച് കോണ്‍ടാക്റ്റ്ലെസ് പേയ്‌മെന്റുകള്‍ അനുവദിക്കും. മറ്റ് മൊബൈല്‍ വാലറ്റ് ദാതാക്കള്‍ക്ക് പേയ്‌മെന്റ് ആപ്പുകള്‍ ആക്‌സസ് ചെയ്യാനും ഡെവലപ്പര്‍മാരെ അനുവദിക്കും.

ഐ ഒ എസ് ആപ്പുകളില്‍ നിന്ന് കാര്‍ കീകള്‍, ക്ലോസ്ഡ് ലൂപ്പ് ട്രാന്‍സിറ്റ്, കോര്‍പ്പറേറ്റ് ബാഡ്ജുകള്‍, ഹോം കീകള്‍, ഹോട്ടല്‍ കീകള്‍, മര്‍ച്ചന്റ് ലോയല്‍റ്റി/റിവാര്‍ഡുകള്‍, ഇവന്റ് ടിക്കറ്റുകള്‍ എന്നിവയ്ക്കായി ടാപ്പ്-ആന്‍ഡ്-ഗോ പേയ്‌മെന്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ യൂറോപ്യന്‍ ഡെവലപ്പര്‍മാര്‍ക്ക് ഓപ്ഷന്‍ നല്‍കുമെന്ന് ആപ്പിള്‍ വ്യക്തമാക്കി.

Advertisment