/sathyam/media/media_files/IGIqDQLVnUFC530tPj5a.jpg)
ഡബ്ലിന്‍ : അയര്‍ലണ്ടില്‍ തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് ഐറിഷ് നാഷണല്‍ ഐ സി യു ഓഡിറ്റ് റിപ്പോര്‍ട്ട്. ആശുപത്രികളിലെ ഐ സി യു ബെഡുകളുടെ ശേഷി വര്‍ദ്ധിപ്പിക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
തീവ്രപരിചരണ വിഭാഗങ്ങളിലെ സമ്മര്‍ദ്ദം വളരെ വലുതാണെന്നും അത് കൈകാര്യം ചെയ്യാന്‍ കൂടുതല്‍ ബെഡ്ഡുകള്‍ അനിവാര്യമാണെന്നും റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു.രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന് അഡ്മിഷനുകളും ഡിസ്ചാര്‍ജുകളും സമയബന്ധിതമായി ക്രമീകരിക്കുന്നത് നിര്‍ണായകമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
2022ലെ കണക്കനുസരിച്ച് 1,00,000 പേര്‍ക്ക് 5.6 ക്രിട്ടിക്കല്‍ കെയര്‍ ബെഡുകളെ ഉള്ളുവെന്ന് ഓഡിറ്റ് പറയുന്നു.ജനറല്‍ ആശുപത്രികളിലെ തീവ്രപരിചരണ കിടക്കകളുടെ ശരാശരി എണ്ണം 289 ആണെന്നും റിപ്പോര്‍ട്ട് കണ്ടെത്തി.
അന്താരാഷ്ട്ര നിലവാരത്തിനും താഴെ
അന്താരാഷ്ട്ര നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ കുറവാണ്.യു കെയില്‍ 7.3 ബെഡുകളും ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് കണക്കനുസരിച്ച് ശരാശരി 12 കിടക്കകളുമാണുള്ളത്. 2022ല്‍ 22 ആശുപത്രികളിലായി 26 തീവ്രപരിചരണ വിഭാഗങ്ങളിലായി 10,423 രോഗികള്‍ ചികിത്സയിലുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
തീവ്രപരിചരണ വിഭാഗങ്ങളുടെ നേട്ടങ്ങളും കോട്ടങ്ങളും എടുത്തുകാണിക്കുന്നതാണ് റിപ്പോര്‍ട്ടെന്ന് ഐറിഷ് നാഷണല്‍ ഐസിയു ഓഡിറ്റിന്റെ ക്ലിനിക്കല്‍ ലീഡ് പ്രൊഫസര്‍ റോറി ഡ്വയര്‍ പറഞ്ഞു. ആവശ്യമായ നിക്ഷേപങ്ങളൊക്കെയുണ്ടായിട്ടും നേരിടുന്ന വിഭവങ്ങളുടെ സമ്മര്‍ദ്ദം വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
എച്ച് എസ് ഇ പറയുന്നു..
കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ക്രിട്ടിക്കല്‍ കെയര്‍ ബെഡുകളുടെ എണ്ണം 329 ആക്കിയതായി ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവ് പറഞ്ഞു.ഈ വര്‍ഷം അവസാനത്തോടെ അത് 352 ആകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഞ്ച് സൈറ്റുകളില്‍ പുതിയ ബില്‍ഡ് കപ്പാസിറ്റിക്ക് പദ്ധതിയുണ്ടെന്ന് എച്ച് എസ് ഇ അറിയിച്ചു.അതിലൂടെ 106 ബെഡുകള്‍ കൂടി ഉറപ്പാക്കാനാകും.ഐ സി യു അഡ്മിഷനുകളില്‍ 85%വും നാലുമണിക്കൂറിലാണ് വന്നത്. ലക്ഷ്യമിട്ടത് 50% ആയിരുന്നെങ്കിലും 30% മാത്രമേ ഒരു മണിക്കൂറിനുള്ളില്‍ അഡ്മിറ്റാക്കാനായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us