അയർലണ്ടിൽ മനസ്സറിഞ്ഞ് ചെലവിട്ട് റവലൂട്ട് ഉപഭോക്താക്കള്‍, മാസ ചെലവുകള്‍ വര്‍ദ്ധിച്ചത് 15%

New Update
gfde4567u

റവലൂട്ടിന്റെ ഉപഭോക്താക്കള്‍ കഴിഞ്ഞ മാസം ‘മനസ്സറിഞ്ഞ്’പണം ചെലവിട്ടതായി കണക്കുകള്‍.വാരാന്ത്യങ്ങള്‍,സമ്മര്‍ അവധി ഒരുക്കങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാമായി അക്കൗണ്ടുടമകള്‍ വാരിക്കോരി പണം ചെലവിട്ടെന്നാണ് ഓണ്‍ ലൈന്‍ ബാങ്കിന്റെ കണക്കുകള്‍ പറയുന്നത്.മാസച്ചെലവുകളില്‍ 15% വര്‍ദ്ധനവുണ്ടായത് വളരെ ശ്രദ്ധേയമാണെന്ന് ബാങ്കിന്റെ യു എ ബി അയര്‍ലണ്ട് ബ്രാഞ്ച് ജനറല്‍ മാനേജര്‍ മൗറീസ് മര്‍ഫി സാക്ഷ്യപ്പെടുത്തുന്നു.

Advertisment

ടെയ്‌ലര്‍ സ്വിഫ്റ്റ് കണ്‍സേര്‍ട്സ്, ജി എ എ ക്വാര്‍ട്ടര്‍ ഫൈനല്‍, ഡബ്ലിന്‍ പ്രൈഡ് പരേഡ് എന്നിവയ്ക്കൊപ്പം ജൂണ്‍ ബാങ്ക് ഹോളിഡേ കൂടിയെത്തിയപ്പോഴാണ് ചെലവ് നല്ലവണ്ണം കൂടിയതെന്ന് റവലൂട്ട് പറയുന്നു.

2.8 മില്യണിലധികം ഐറിഷ് അക്കൗണ്ട് ഉടമകള്‍ ജൂണില്‍ മാത്രം 55.6 മില്യണ്‍ കാര്‍ഡ് പേയ്‌മെന്റുകളാണ് നടത്തിയത്.കഴിഞ്ഞ വര്‍ഷം ജൂണിനെ അപേക്ഷിച്ച് 15% തുകയാണ് ഇവര്‍ അധികം ചെലവിട്ടത്. ടാക്സികള്‍, ബസുകള്‍, പബ്ലിക് ട്രാന്‍സ്പോര്‍ട്ട് എന്നിവയ്ക്കുള്ള ചെലവുകളില്‍ യഥാക്രമം 12%, 12.5%, 4.25% എന്നിങ്ങനെ വര്‍ദ്ധനവുണ്ടായി.

ജൂണില്‍ ബാറുകള്‍, കഫേകള്‍, റെസ്റ്റോറന്റുകള്‍, നൈറ്റ്ക്ലബ്ബുകള്‍ എന്നിവയിലേക്ക് കൂടുതലായി പോയെന്നും കമ്പനി കണക്കുകള്‍ വെളിപ്പെടുത്തുന്നു. മെയ് മാസത്തില്‍ ഈ വിധ ചെലവുകളില്‍ 10% ത്തിലധികം വര്‍ദ്ധനവുണ്ടായി.ആഭ്യന്തര, അന്തര്‍ദേശീയ വിനോദസഞ്ചാര യാത്രകള്‍ക്കും കൂടുതല്‍ ചെലവിട്ടു.

ഹോട്ടല്‍ ചെലവുകളില്‍ 11% വര്‍ധനവുണ്ടായി.കഴിഞ്ഞ ജൂണിനെ അപേക്ഷിച്ച് 13% കൂടുതലാണിത്. സുവനീര്‍ ഷോപ്പുകളില്‍ 16%, വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 17%, കാര്‍ വാടകയിനത്തില്‍ 35% എന്നിങ്ങനെ കൂടുതലായി ചെലവിട്ടു.

സ്‌കൂളടച്ചതോടെ കുട്ടികളുടെ അവധിയാഘോഷച്ചെലവുകളും കൂടി.ഡിസ്നിയുടെ ‘ഇന്‍സൈഡ് ഔട്ട് 2’ എന്ന സിനിമ കുട്ടികളില്‍ സൂപ്പര്‍ഹാറ്റായതും ചെലവ് വര്‍ദ്ധിപ്പിച്ചു.

Advertisment