New Update
/sathyam/media/media_files/2025/02/23/MY2uzyrLDNZAhtaXRIHo.jpg)
ഡബ്ലിന്‍ സിറ്റി സെന്ററില്‍ പുരുഷന് കുത്തേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ ഹെനറി സ്ട്രീറ്റ്ല്‍ വച്ചാണ് ഒരു ചെറുപ്പക്കാരന് കത്തിക്കുത്തില്‍ പരിക്കേറ്റത്. ഇദ്ദേഹത്തെ മാറ്റർ മിശേരിക്കോർഡിളെ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് വിവരം.
Advertisment
ഇളക് ഷോപ്പിംഗ് സെന്ററില്‍ വച്ച് ആരംഭിച്ച പ്രശ്‌നം പിന്നീട് തെരുവിലേയ്ക്ക് നീങ്ങുകയും, ഫുട് ലോക്കർ എന്ന കടയില്‍ വച്ച് കത്തിക്കുത്തില്‍ കലാശിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാര്‍ഡ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us