അയര്‍ലണ്ടിലെ ക്ലിനിക്കല്‍ സ്‌പെഷ്യലിസ്റ്റ് നഴ്‌സുമാര്‍ക്ക് ശമ്പള വര്‍ദ്ധനവ് നല്‍കാതെ ആരോഗ്യ വകുപ്പിന്റെ ഒളിച്ചുകളി

New Update
vcgfdsertyu

അയര്‍ലണ്ടിലെ ക്ലിനിക്കല്‍ സ്‌പെഷ്യലിസ്റ്റ് നഴ്‌സു(സി എന്‍ എസ്)മാര്‍ക്ക് അര്‍ഹതപ്പെട്ട ശമ്പള വര്‍ദ്ധന നല്‍കാതെ സര്‍ക്കാര്‍ ഒഴിഞ്ഞു മാറുന്നു.

Advertisment

ക്യാന്‍സര്‍ മുതല്‍ ന്യൂറോളജി, കമ്മ്യൂണിറ്റി കെയറിന്റെ വിവിധ ഘടകങ്ങള്‍ വരെയുള്ള വിവിധ വിഭാഗങ്ങളില്‍ സേവനം ചെയ്യുന്ന നൂറുകണക്കിന് നഴ്സുമാര്‍ക്കാണ് അര്‍ഹതമായ വേതനം നിഷേധിക്കപ്പെട്ടത്.

കുറഞ്ഞ ശമ്പളം ലഭിക്കുമ്പോഴും ആശുപത്രികളിലെ സ്പെഷ്യലിസ്റ്റ് നഴ്‌സുമാരെല്ലാം നഴ്‌സ് മാനേജര്‍മാരുടെ അതേ ജോലി ചെയ്യാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു ഇവര്‍.

മറ്റെല്ലാ ഗ്രേഡുകള്‍ക്കും അനുസൃതമായി വര്‍ദ്ധനവ് നല്‍കിയില്ലെങ്കില്‍ സമരമാരംഭിക്കുമെന്ന് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്‌സ് ഓര്‍ഗനൈസേഷന്‍ (ഐ എന്‍ എം ഒ) മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ ഈ വിഭാഗത്തിന് വര്‍ഷത്തില്‍ 4000യൂറോയുടെ വര്‍ദ്ധനവ് വരുത്താന്‍ പബ്ലിക് എക്സപെന്റിച്ചര്‍ വകുപ്പ്് ആരോഗ്യ വകുപ്പിന് അനുമതി നല്‍കിയിട്ടുണ്ട്.എന്നിരുന്നാലും ഇതു സംബന്ധിച്ച സര്‍ക്കാര്‍ പ്രഖ്യാപനമൊന്നും ഇനിയും വന്നിട്ടില്ല.

ക്ലിനിക്കല്‍ നഴ്‌സ് സ്‌പെഷ്യലിസ്റ്റ് (സി എന്‍ എസ്) വിഭാഗം സ്ഥാപിതമായത് 2019ലാണ്. അന്നുമുതല്‍ അവരുടെ ശമ്പളം നഴ്‌സ് മാനേജര്‍മാരുടേതിനു തുല്യമായിരുന്നു.

2019ലെ പണിമുടക്കിന് ശേഷം ഈ മാനദണ്ഡം പാലിക്കപ്പെട്ടില്ല.ഈ അപാകത കഴിഞ്ഞ ഏപ്രിലില്‍ ഐ എന്‍ എം ഒ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഉടന്‍ പരിഹരിക്കാമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണെല്ലി ഉറപ്പും നല്‍കി.

ഈ പ്രശ്നം ബാധിക്കുന്ന നഴ്സുമാരുടെ അഭിപ്രായമാരായാന്‍ റീജിയണല്‍ തലത്തില്‍ യോഗങ്ങളും ചേര്‍ന്നു.എന്നാല്‍ നടപടിയുണ്ടായില്ലെന്നാണ് നഴ്സുമാരുടെ പരാതി.

Advertisment