ഡബ്ലിൻ എയർപോർട്ടിൽ നിന്ന് ഡല്‍ഹിയിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റ് സർവീസ്; ഓപ്പണ്‍ പോളിംഗില്‍ പങ്കെടുക്കാം, കൊച്ചിയിലേക്കും ഫ്ലൈറ്റ് വേണമെന്ന് മലയാളികള്‍

New Update
Srfhhkkf

ഡബ്ലിൻ എയർപോർട്ട് നടത്തുന്ന പുതിയ ഓപ്പൺ പോളിംഗിൽ ഡല്‍ഹിയിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റ് സർവീസ് ആരംഭിക്കുന്നതിനായി യാത്രക്കാർക്ക് വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. ലോകത്തിലെ എട്ട് പ്രധാന നഗരങ്ങളാണ് ഓപ്പൺ പോളിംഗ് പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്.

Advertisment

ഡബ്ലിനില്‍ നിന്ന് ഡല്‍ഹിയിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുകയാണെങ്കില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള എല്ലാ ഇന്ത്യകാര്‍ക്കും ഇത് പ്രയോജനകരമായിരിക്കും. ഡല്‍ഹിക്ക് പുറമേ കൊച്ചിയിലേക്കും നേരിട്ടുള്ള ഫ്ലൈറ്റ് സർവീസ് ആരംഭിക്കണമെന്ന് മലയാളികൾ ശക്തമായി ആവശ്യപ്പെടുന്നുണ്ട്. നിരവധി മലയാളികള്‍ ആണ് കൊച്ചിയിലേക്ക് സര്‍വീസ് വേണമെന്ന ആവശ്യവുമായി കമന്റ്‌ ചെയ്തു കൊണ്ടിരിക്കുന്നത്. അയര്‍ലണ്ടിലെ ഇന്ത്യക്കാരില്‍ ഏറ്റവും കൂടുതല്‍ കേരളീയര്‍ ആണ്.

യാത്രക്കാരുടെ എണ്ണവും ആവശ്യകതയും കണക്കിലെടുത്ത് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന നഗരത്തിലേക്കായിരിക്കും ഡബ്ലിൻ എയർപോർട്ട് നേരിട്ട് സര്‍വീസ് ആരംഭിക്കുക. നിലവില്‍ ബ്രസീലിലെ സാവോ പോളോയാണ് (56%) ഏറ്റവും കൂടുതല്‍ വോട്ട് നേടിയ മുന്നില്‍ നില്‍ക്കുന്ന നഗരം. ഡല്‍ഹി (28%) വോട്ട് നേടി രണ്ടാം സ്ഥാനത്താണ്.

ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ഉറപ്പാക്കുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ കയറി വോട്ടെടുപ്പില്‍ പങ്കാളികളാവം.

https://www.facebook.com/story.php?story_fbid=1044720517689256&id=100064539526273&rdid=sYepRsIPckug1w1D#

Advertisment