/sathyam/media/media_files/96YC4976szVSDKOC97nx.jpg)
ഡബ്ലിന്‍ : അയര്‍ലണ്ടില്‍ യൂറോപ്യന്‍ എം ഇ പി മാരുടെ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേയ്ക്ക് കടക്കുന്നു. അതിനിടെ ഡബ്ലിനിലെ എം ഇ പിമാരായി ഫിനഗേലിന്റെ റെജീന ഡോഹെര്‍ട്ടി, ഫിനാ ഫാളിന്റെ ബാരി ആന്‍ഡ്രൂസ്, സിന്‍ ഫെയ്‌നിന്റെ ലിന്‍ ബോയ്‌ലന്‍, ലേബറിന്റെ ആധാന്‍ ഒ റയോര്‍ഡിന്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഡോഹെര്‍ട്ടിയും ആന്‍ഡ്രൂവും 19ാമത്തെ റൗണ്ടിലാണ് ക്വാട്ടയിലെത്തിയത്. ഡോഹെര്‍ട്ടിയാണ് കൂടുതല്‍ വോട്ടുകള്‍ നേടിയത്. 263,526 വോട്ടുകള്‍ക്കാണ് റിയോര്‍ഡിന്‍ വിജയിച്ചത്.
സീറ്റ് തിരിച്ചു പിടിച്ച് ബോയ്ലന്‍
2019ല്‍ നഷ്ടപ്പെട്ട സീറ്റ് ബോയ്‌ലന്‍ 68,235 വോട്ടുകളോടെ തിരിച്ചുപിടിച്ചു.ഗ്രീന്‍ പാര്‍ട്ടിയുടെ സിയറാന്‍ കഫെയില്‍ നിന്ന് 16,614 ട്രാന്‍സ്ഫര്‍ ലഭിച്ചതിന് ശേഷമാണ് ഇന്റിപ്പെന്‍ഡന്റ് അയര്‍ലന്‍ഡ് സ്ഥാനാര്‍ത്ഥി നിയാല്‍ ബോയ്‌ലന്‍ ജയം ഉറപ്പിച്ചത്.ഡബ്ലിന്‍ മണ്ഡലത്തില്‍ തോല്‍ക്കുന്ന രണ്ടാമത്തെ സിറ്റിംഗ് എം ഇ പിയാണ് കഫെ.
ഇന്റിപ്പെന്‍ഡന്റ്സ് ഫോര്‍ ചേയ്ഞ്ച് സ്ഥാനാര്‍ത്ഥി ക്ലെയര്‍ ഡാലി 17ാം റൗണ്ടില്‍ പുറത്തായിരുന്നു.നേരത്തെ സോഷ്യല്‍ ഡെമോക്രാറ്റ്സിന്റെ സിനീദ് ഗിബ്‌നിയും ഒഴിവായിരുന്നു. 2014ല്‍ ഡബ്ലിനിലെ എം ഇ പിയായിരുന്ന ബോയ്‌ലന് 2019ല്‍ സീറ്റ് നഷ്ടമായിരുന്നു.14ാം റൗണ്ടില്‍ ആന്റുവിന്റെ ഐലിംഗ് കോണ്‍സിഡൈനും ഒഴിവായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us