യൂറോപ്യന്‍ കമ്മീഷന്‍ വിസാ നിയമങ്ങള്‍ ലളിതമാക്കി: ഷെങ്കന്‍ രാജ്യങ്ങളിലേയ്ക്ക് ഇന്ത്യന്‍ യാത്രികരൊഴുകുന്നു

New Update
bbbbbbbbvgh

ഡബ്ലിന്‍ : യൂറോപ്യന്‍ കമ്മീഷന്‍ ഷെങ്കന്‍ വിസാ നിയമങ്ങള്‍ ലളിതമാക്കിയതോടെ ഷെഞ്ചന്‍ രാജ്യങ്ങളിലേയ്ക്ക് ഇന്ത്യന്‍ യാത്രികരൊഴുകുന്നു.ഏപ്രില്‍ 18 മുതലാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കായി കൂടുതല്‍ സാധുതാ കാലാവധിയുള്ള ഒന്നിലധികം എന്‍ട്രി വിസകള്‍ക്ക് അപേക്ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ നിയമങ്ങള്‍ ഇ യു കമ്മീഷന്‍ ലളിതമാക്കിയത്.യാത്രികര്‍ക്കും കോണ്‍സുലേറ്റ്സിനും ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നു ഈ ഇളവുകള്‍.

Advertisment

പുതിയ ഷെങ്കന്‍ വിസാ നിയമമനുസരിച്ച്, വ്യവസ്ഥാപിത യാത്രാ ചരിത്രമുള്ള ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷം വരെ സാധുതയുള്ള ദീര്‍ഘകാല മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ ലഭിക്കും.അപേക്ഷകന്റെ പാസ്‌പോര്‍ട്ടിന് സാധുതയുള്ള കാലത്തോളം അഞ്ച് വര്‍ഷത്തെ ഷെങ്കന്‍ വിസയും ലഭിക്കും.ഇന്ത്യന്‍ പൗരന്മാര്‍ക്ക് ദീര്‍ഘകാല വിസകള്‍ നേടുന്നത് എളുപ്പമാക്കുന്നതാണ് ഈ നിയമമാറ്റം.

പുതിയ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നും യൂറോപ്യന്‍ യൂണിയനിലേക്കുള്ള യാത്രകളില്‍ 15% വര്‍ദ്ധനവുണ്ടാക്കുമെന്ന് ട്രാവല്‍, ടൂറിസം രംഗത്തുള്ളവര്‍ പറയുന്നു.

ഷെങ്കന്‍ രാജ്യങ്ങളിലൊന്നിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 12 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി ഈസി മൈ ട്രിപ്പ് പ്ലാറ്റ്‌ഫോം സി ഇ ഒ നിഷാന്ത് പിറ്റി വെളിപ്പെടുത്തി. ഫ്രാന്‍സ്, ഗ്രീസ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇറ്റലി, ജര്‍മ്മനി എന്നിവയാണ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഡസ്റ്റിനേഷനുകളെന്നും ഇദ്ദേഹം പറയുന്നു.

ഇന്ത്യന്‍ പൗരന്മാരില്‍ നിന്നും ജര്‍മ്മനിയിലേക്കുള്ള വിസാ അപേക്ഷകളില്‍ ശ്രദ്ധേയമായ വര്‍ദ്ധനവാണുണ്ടായത്. ജര്‍മ്മനിയിലേക്ക് ഇതിനകം 1,30,000 ഷെങ്കന്‍ വിസാ അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.2023ല്‍ മൊത്തം 120,000 വിസകളേ അനുവദിച്ചിരുന്നുള്ളു.2022ല്‍ ലഭിച്ച 76,000 അപേക്ഷകളും 67,540 വിസകളുമാണ് നല്‍കിയത്.

പുതിയ വിസാ നിയമം ഇന്ത്യന്‍ യാത്രികരെയും കോണ്‍സുലേറ്റുകളേയും സംബന്ധിച്ചിടത്തോളം വലിയ വിജയമാണെന്ന് ജര്‍മ്മന്‍ നയതന്ത്രജ്ഞന്‍ ജോര്‍ജ്ജ് എന്‍സ്വീലര്‍ പറഞ്ഞു.എല്ലാ ഷെങ്കന്‍ അംഗരാജ്യങ്ങളും പുതിയ നിയമങ്ങള്‍ അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

Advertisment