/sathyam/media/media_files/uSxec9v6ZeXv2uMEf3cO.jpg)
ഡബ്ലിൻ : അയർലണ്ടിലെ ഫാമിലി റീ യൂണിഫിക്കേഷൻ നടപടികൾക്കായുള്ള നായരേഖ ഈ വർഷം അവസാനത്തോടെ പുനപ്രസിദ്ധീകരിക്കുമെന്ന് ജസ്റ്റിസ് മിനിസ്റ്റർ ഹെലൻ മക് എന്റി വ്യക്തമാക്കി. 2016 ലാണ് നോൺ നാഷനലുകൾക്ക് വേണ്ടിയുള്ള ഫാമിലി റീ യൂണിഫിക്കേഷൻ പോളിസി അവസാനമായി പ്രസിദ്ധികരിച്ചിരിക്കുന്നത്.
അതിന് ശേഷം പല തവണ ഭാഗിഗമായ മാറ്റങ്ങൾ വരുത്തിയിരുന്നെങ്കിലും, നയരേഖയിൽ അത് ഉൾപെടുത്തിരുന്നില്ലെന്നത് നിരവധി അവ്യക്തതകൾക്ക് കാണാമായിരുന്നു. ഇതിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച വിവിധ കമ്മിറ്റികൾ സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്തിമ നയരേഖ രൂപപ്പെടുത്തുന്നത്. 2020 ന് ശേഷം നിരവധി തൊഴിൽ മേഖലകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുമതി നൽകിയിരുന്നു.
ഹെൽത്ത് കെയർ അസിസ്റ്റന്റ്മാർ, ഹോം കെയർ അസിസ്റ്റന്റ്മാർ, ഹോൾട്ടികൾച്ചർ -ഫാം തൊഴിലാളികൾ, മീറ്റ് പ്രൊഡക്റ്റ് മേഖലയിലെ തൊഴിലാളികൾ, എന്നിങ്ങനെ അയർലൻഡിൽ എത്തിയ തൊഴിലാളികൾക്ക് വേണ്ടി താത്കാലികമായി രൂപപ്പെടുത്തിയ പോളിസികളാണ് ഇപ്പോഴുള്ളത്. ഇവയ്‌ക്കെല്ലാം പൊതുവായ നയം ഉണ്ടാവുമെന്നാണ് കരുതപെടുന്നത്. നവംബറിലോ, ഡിസംബറിലോ ഇത് സംബന്ധിച്ച പുതിയ നയം സർക്കാർ ഔദ്യോഗികമായി പുറത്തുവിടും.
ഇവയിൽ ഏറ്റവും കൂടുതൽ വർക്ക് പെർമിറ്റ് നൽകിയിരിക്കുന്നത് ഹെൽത്ത് കെയർ അസിസ്റ്റന്റ്മാർക്കാണ്. കുറഞ്ഞ ശമ്പള ഘടനാ ആയതിനാൽ നിലവിൽ ഏറ്റവും കഠിനമായ ' ഫാമിലി യുണിഫിക്കേഷൻ വ്യവസ്ഥകളാണ് ഇവർക്ക് നേരിടേണ്ടി വരുന്നത്. ശമ്പളം വർധിപ്പിച്ചും, ഫാമിലി റിയൂണിഫിക്കേഷൻ വ്യവസ്ഥകൾ ലളിതമാക്കിയും, പുതിയ പോളിസി നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുമുള്ള ഹെൽത്ത് കെയർ ജീവനക്കാർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us